കീവ്: യൂറോകപ്പില്‍ രണ്ടാം മത്സരത്തില്‍ ഉക്രൈന് തകര്‍പ്പന്‍ ജയം. ആതിഥേയരായ ഉക്രൈന്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഷെവ്‌ചെങ്കോയുടെ രണ്ട് മനോഹരമായ ഹെഡ്ഡറുകളാണ് ഉക്രൈന് അഭിമാനവിജയം നേടി കൊടുത്തത്.
ഫുട്‌ബോളിന് വേണ്ടി സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ മണ്ണില്‍ പ്രതീക്ഷകളും പ്രാര്‍ത്ഥനകളുമായി ഒരു ജനത മുഴുവന്‍ കാത്തുനില്‍ക്കെയായിരുന്നു സ്വീഡനെതിരെ ഉക്രൈനിന്റെ തകര്‍പ്പന്‍ ജയം. കാല്‍പന്തുകളിയുടെ സൗന്ദര്യം നിറഞ്ഞാടിയ ആദ്യ പകുതിയില്‍ സ്വീഡനും ഉക്രൈനും മുന്നില്‍ അവസരങ്ങള്‍ മാറിമാറിയെത്തിയെങ്കിലും ഗോളിലേക്കുള്ള വഴി തുറന്നില്ല.
55ം മിനുട്ടില്‍ ഉക്രൈന്‍ പ്രതിരോധത്തിലെ ചെറിയ പിഴവ് മുതലെടുത്ത് സ്വീഡനാണ് ആദ്യ ലീഡ് നേടിയത്. കിം നല്‍കിയ പന്ത് മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് ക്യത്യമായി വലയിലെത്തിച്ചു. അടിയേറ്റ സിംഹങ്ങളെ പോലെ കീവിലെ സ്വന്തം കാണികളുടെ ആരവങ്ങള്‍ക്കിടയിലൂടെ മൂന്ന് മിനുട്ടിനകം ഉക്രൈന്‍ മുന്നേറ്റനിര തിരിച്ചടിച്ചു.
സ്വീഡന് പട ചിറകെട്ടി തടുത്തിട്ടും ഉക്രൈന്‍ മുന്നേറ്റം തടയാനായില്ല. 35 ആം വയസ്സിലും പ്രായം തളര്‍ത്താത്ത പ്രതിഭ ഷെവ്‌ചെങ്കോയുടെ ഹെഡ്ഡറിലൂടെ ആദ്യ ഗോള്‍ നേടി. സമനില കൊണ്ട് തൃപ്തരാവാത്ത ഉക്രൈന്‍ താരങ്ങള്‍ ആറ് മിനുട്ടിനകം വീണ്ടും സ്വീഡന്റെ ഹ്യദയത്തിലേക്ക് നിറയൊഴിച്ചു. കോര്‍ണറില്‍ നിന്നെത്തിയ പന്ത് ഷെവ്‌ചെങ്കോയുടെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ വീണ്ടും വലയിലേക്ക് കളിയിലേക്ക് തിരിച്ചുവരാനായി സ്വീഡന്‍ താരങ്ങള്‍ ഉക്രൈന്‍ ഗോള്‍വലയ്ക്കുചുറ്റും വട്ടമിട്ടുപറന്നു.
ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങള്‍ സ്വീഡന് നഷ്ടമായി. സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ആരാധക മനസ്സുപോലെ വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കുമപ്പുറത്ത് ഭാഗ്യവും കളിയിലെ ആകസ്മികതയും ഒത്തുചേര്‍ന്നപ്പോള്‍ ഉക്രൈനിന് സ്വീഡന് മേല്‍ തകര്‍പ്പന്‍ ജയം.
English Summery
Kiev: Andriy Shevchenko notched a superb quick-fire double to fire Euro 2012 co-hosts Ukraine to a 2-1 victory over Sweden in Kiev on Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.