എയ്ഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍

 



കൊളംബോ: ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനെ ശ്രീലങ്കയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ നായകനായി നിയമിച്ചു. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പര മുതല്‍ 11 മാസത്തേക്കാണു നിയമനം. മഹേല ജയവര്‍ധന സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു ലങ്കയ്ക്കു പുതിയ നായകനെ കണ്ടെത്തേണ്ടിവന്നത്.

ട്വന്റി 20യില്‍ ദിനേഷ് ചണ്ഡിമല്‍ ടീമിനെ നയിക്കും. ടെസ്റ്റിലും ഏകദിനത്തിലും ചണ്ഡിമല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരിക്കുമെന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. മുന്‍ നായകന്‍ സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
എയ്ഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍
ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കുള്ള 20 അംഗ സംഘത്തില്‍ ആറുപേര്‍ പുതുമുഖങ്ങളാണ്.ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടീമില്‍ നിന്നു തിലന്‍ സമരവീര, തരംഗ പരണവിതാന, പ്രസന്ന ജയവര്‍ധന, സുരംഗ ലക്മല്‍, ധമ്മിക പ്രസാദ് തുടങ്ങിയവരെ ഒഴിവാക്കി.

Key Words: Angelo Mathews, Sri Lankan all-rounder , Cricketer , Captain , One-day cricket team , Sri Lanka, Mathews,  Mahela Jayawardene, Sri Lanka, Australia, Dinesh Chandimal, Wicket-keeper , Vice-captain , One Day International,  Zimbabwe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia