Anushka Sharma | ഇത് തികച്ചും മനുഷ്യാവകാശലംഘനം; വിരാട് കോഹ്‌ലിയുടെ ഹോടെല്‍ മുറിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അനുഷ്‌ക ശര്‍മ

 


മെല്‍ബണ്‍: (www.kvartha.com) വിരാട് കോഹ്‌ലിയുടെ ഹോടെല്‍ മുറിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സ്‌ക്രീന്‍ഷോര്‍ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

ഇതിനു മുന്‍പും യാതൊരുവിധത്തിലുള്ള അനുകമ്പയോ ദയയോ കാണിക്കാത്ത പെരുമാറ്റം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് വളരെ മോശമായി പോയെന്നുമാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കോഹ്‌ലിയും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

Anushka Sharma | ഇത് തികച്ചും മനുഷ്യാവകാശലംഘനം; വിരാട് കോഹ്‌ലിയുടെ ഹോടെല്‍ മുറിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അനുഷ്‌ക ശര്‍മ

അനുഷ്‌ക കുറിച്ചത് ഇങ്ങനെ:

നേരത്തേയും അനുകമ്പയോ ദയയോ കാണിക്കാത്ത സംഭവങ്ങള്‍ ചില ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ശരിക്കും മോശമായ കാര്യവും തികച്ചും മനുഷ്യാവകാശലംഘനവുമാണ്. അല്‍പം ആത്മനിയന്ത്രണം പാലിക്കുന്നത് എല്ലാവരേയും സഹായിക്കും. കൂടാതെ, ഇത് കിടപ്പുമുറിയില്‍ നടക്കുന്നുണ്ടെങ്കില്‍ പിന്നെ എവിടെയാണ് അതിര്‍ വരമ്പ്.

ഫാന്‍സുകള്‍ ക്രികറ്റ് താരങ്ങളുടെ ജീവിതത്തില്‍ ചില അതിര്‍ വരമ്പുകള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് കോഹ് ലിയുടെ പ്രതികരണം. ആളുകളെ വിനോദത്തിനായുള്ള കേവലം ഉല്‍പന്നമായി കാണരുതെന്നും കോഹ് ലി അഭര്‍ഥിച്ചു. ആസ്‌ട്രേലിയയിലെ തന്റെ ഹോടല്‍ മുറിയുടെ വീഡിയോ പുറത്തായതാണ് കോഹ്‌ലിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഇത്തരം ഭ്രാന്തുകള്‍ തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കോഹ്‌ലി കുറിച്ചു.

കോഹ് ലിയുടെ വാക്കുകള്‍:

'തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോള്‍ ആരാധകര്‍ക്ക് വളരെ സന്തോഷവും ആവേശവും ഉണ്ടാകും. അത് ഞാന്‍ മനസിലാക്കുന്നു. അതില്‍ ആനന്ദവും തോന്നുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിച്ച വീഡിയോ എന്റെ സ്വകാര്യതയെ കുറിച്ച് വളരെ പരിഭ്രാന്തിയുണ്ടാക്കി. സ്വന്തം ഹോടെല്‍ മുറിയില്‍ പോലും സ്വകാര്യതയില്ലെങ്കില്‍, പിന്നെ എവിടെയാണ് വ്യക്തിപരമായി ഒരു ഇടം എനിക്ക് ലഭിക്കുക? ഇത്തരം ഭ്രാന്തുകള്‍ എനിക്ക് സഹിക്കാന്‍ കഴിയില്ല. ദയവായി ആളുകളുടെ സ്വകാര്യത മാനിക്കുക. അവരെ വിനോദത്തിനായുള്ള കേവലം ഉല്‍പന്നമായി കാണാതിരിക്കുക'.

Keywords: Angry Anushka Sharma lashes out as fan leaks video of Virat Kohli's hotel room, England, News, Cricket, Sports, Actress, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia