ലോക ചാമ്പ്യന്‍ഷിപ് മെഡല്‍ കിട്ടിയപ്പോള്‍ തന്നോടും കാണിച്ചത് ഇതേ സമീപനം; പിആര്‍ ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍കാരിനെ വിമര്‍ശിച്ച് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്

 


ബെംഗളൂരു: (www.kvartha.com 10.08.2021) ലോക ചാമ്പ്യന്‍ഷിപ് മെഡല്‍ കിട്ടിയപ്പോള്‍ സംസ്ഥാന സര്‍കാര്‍ തന്നോടും കാണിച്ചത് ഇതേ സമീപനം. അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സര്‍കാര്‍ പറഞ്ഞതെന്നും ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്. ടോക്യോയില്‍ നടന്ന ഒളിംപിക് ഹോകിയില്‍ 41 വര്‍ഷത്തിനു ശേഷം മെഡല്‍ നേടിയ ഇന്‍ഡ്യന്‍ ഹോകി ടീം അംഗവും ഗോള്‍കീപറുമായ പിആര്‍ ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതാണ് അഞ്ജു ബോബി ജോര്‍ജ്.

ലോക ചാമ്പ്യന്‍ഷിപ് മെഡല്‍ കിട്ടിയപ്പോള്‍ തന്നോടും കാണിച്ചത് ഇതേ സമീപനം; പിആര്‍ ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍കാരിനെ വിമര്‍ശിച്ച് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്

ശ്രീജേഷിന് അര്‍ഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണെന്നും അഞ്ജു പറഞ്ഞു. സംസ്ഥാന സര്‍കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുന്‍ താരം മെഡല്‍ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും ചൂണ്ടിക്കാട്ടി.

ഒളിംപിക് ഹോകിയില്‍ വെങ്കലം നേടിയ ഇന്‍ഡ്യന്‍ ഹോകി ടീമംഗം ശ്രീജേഷിന് സംസ്ഥാന സര്‍കാര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതിനെതിരേ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് അഞ്ജു ബോബി ജോര്‍ജിന്റെ പ്രതികരണം.

ഗോള്‍കീപെര്‍ ശ്രീജേഷിന്റെ മികവിലാണ് ഇന്‍ഡ്യ സെമിയിലേക്ക് മുന്നേറിയതും ഒടുവില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജെര്‍മനിയെ തകര്‍ത്ത് കിരീടം നേടിയതും.

ഹോകി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാല്‍ മറ്റൊരു പുരസ്‌കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബി സി സി ഐ ഹോകി ടീമിന് ഒരുകോടി 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Keywords:  Anju Bobby George criticized the state government for not supporting PR Sreejesh, Bangalore, News, Tokyo,Tokyo-Olympics-2021, Sports, News, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia