അഞ്ജുവിന്റെ രാജിക്ക് പിന്നില്‍ സഹോദരനെതിരെ മന്ത്രി നടത്തിയ രഹസ്യാന്വേഷണം

 


തിരുവനന്തപുരം: (www.kvartha.com 23.06.2016) ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് സഹോദരനെതിരായ മന്ത്രിയുടെ രഹസ്യാന്വേഷണമാണെന്ന് റിപ്പോര്‍ട്ട്.

നേരത്തെ കായികമന്ത്രിയായി ചുമതലയേറ്റ ഇ പി ജയരാജനെ കാണാന്‍ ചെന്ന അഞ്ജുവിനെയും സഹപ്രവര്‍ത്തകനേയും മന്ത്രി അപമാനിച്ചെന്ന് പറഞ്ഞ് രംഗത്തെത്തിയ താരം താന്‍ വലിഞ്ഞുകയറി വന്നതല്ലെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെക്കൂ എന്നുമുള്ള നിലപാടെടുത്തിരുന്നു.

 എന്നാല്‍, താനടക്കമുള്ളവരെ അഴിമതിക്കാരായി ചിത്രീകരിക്കാന്‍ കരുക്കള്‍ നീക്കിയെന്നറിഞ്ഞതോടെയാണ് അഞ്ജു രാജിക്ക് തയാറാവുകയായിരുന്നു. സ്വയം രാജിവെക്കുന്നതോടൊപ്പം സഹോദരന്റെ രാജി കൂടി പ്രഖ്യാപിക്കുക വഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോപണങ്ങള്‍ക്ക് തടയിടാനാണ് അവര്‍ ശ്രമിച്ചത്.

തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നപ്പോള്‍ അഞ്ജുവിനെതിരെ മൃദുസമീപനം സ്വീകരിച്ച ജയരാജന്‍ അഞ്ജുവിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. മന്ത്രിക്ക് എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ പരസ്യമാക്കിയപ്പോഴും മറുപടി പറയാന്‍ തയാറാകാത്തത് അഞ്ജുവിനെ നേരിട്ട് ആക്രമിക്കുന്നത് തനിക്കും സര്‍ക്കാറിനും ദോഷകരമാവുമെന്നും പൊതുവികാരം സര്‍ക്കാറിനെതിരാവുമെന്നും മനസ്സിലാക്കി  മാത്രമായിരുന്നു.

എന്നാല്‍, തനിക്കെതിരെ പരസ്യമായി രംഗത്തുവന്ന അഞ്ജുവിനെതിരെ  മന്ത്രിയും ചില  രഹസ്യ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തെ ഭരണസമിതി തീരുമാനങ്ങളും  നിയമനങ്ങളും പരിശോധിച്ച മന്ത്രി അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) ആയിരിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയായിരുന്നു. സ്‌പോര്‍ട്‌സ് രംഗത്തുള്ള ഒരു അനുഭവ പരിചയവും അജിത്ത് തന്റെ ബയോഡാറ്റയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ പുറത്താന്‍ സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതിനിടെയാണ് രാജിയുമായി അഞ്ജു രംഗത്തെത്തിയത്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ കായികനിയമഭേദഗതി  കൊണ്ടുവന്ന് ഭരണസമിതിയെ പിരിച്ചുവിടാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇത് മനസിലാക്കിയ അഞ്ജുവും സംഘവും ബുധനാഴ്ച കൂടിയ അഡ്മിനിട്രേറ്റിവ് ബോര്‍ഡ് യോഗത്തില്‍ അപമാനിച്ച് പുറത്താക്കുന്നതിനെക്കാള്‍  നല്ലത് സ്വയം രാജിവെക്കുന്നതാണെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രസിഡന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മറ്റ് അംഗങ്ങളും രാജിക്ക് തയ്യാറായത്.

അഞ്ജുവിന്റെ രാജിക്ക് പിന്നില്‍ സഹോദരനെതിരെ മന്ത്രി നടത്തിയ രഹസ്യാന്വേഷണം

Also Read:
കാലവര്‍ഷത്തിന്റെ മറവില്‍ മണല്‍ക്കടത്ത് സജീവം; മൂന്ന് ലോറി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Keywords:  Anju Bobby George resigns as Kerala sports council chief; says sportspersons' morale can't be killed, E P Jayarajan, Administrative, Members, Wednesday, Thiruvananthapuram, Brother, Report, Minister, President, Kerala, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia