റാഞ്ചിയില്‍ അനുമോള്‍ നേടിയ വെള്ളിക്ക് പൊന്‍തിളക്കം

 


ഇടുക്കി: (www.kvartha.com 19.01.2015) റാഞ്ചിയിലെ തണുത്തുറഞ്ഞ മണ്ണില്‍ കാലില്‍ സ്‌പൈക്ക് പോലുമില്ലാതെ അനുമോള്‍ ഓടി നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. ജീവിത പ്രാരാബ്ധങ്ങളെ നിഷ്പ്രയാസം ഓടിത്തോല്‍പ്പിക്കുന്നതിലൂടെ നേടിയ പരീശിലനമാണ് ഇടുക്കി കൊന്നത്തടിക്കാരിയായ അനുമോള്‍ക്ക് ദേശീയ സ്‌കൂള്‍ മീറ്റിലെ 3000 മീറ്ററില്‍ വെളളി നേടിക്കൊടുത്തത്.

കൊന്നത്തടി പഞ്ചായത്തില്‍ കണ്ണാടിപാറ സ്വദേശിനിയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയുമാണ് അനുമോള്‍. കുടിവെള്ളം പോലും കിട്ടാന്‍ പ്രയാസമായ കമ്പിളികണ്ടം കണ്ണാടിപാറയിലെ വീട്ടില്‍ ജ്യേഷ്ഠന്‍ ബേസിലിനോടൊപ്പം അമ്മ ഷൈനി മാത്രമാണുള്ളത്. ഷൈനിക്ക് പാറത്തോട് സ്‌കൂളില്‍ കുട്ടികള്‍ക്ക് കഞ്ഞി വയ്ക്കുന്ന പണിയില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് ദൈനംദിന ചിലവുകള്‍ക്കുള്ള ആശ്രയം.

റാഞ്ചിയില്‍ അനുമോള്‍ നേടിയ വെള്ളിക്ക് പൊന്‍തിളക്കംസഹോദരന്‍ ബേസിലിന്റെ വരുമാനത്തിലാണ് അനുമോളുടെ വിദ്യാഭ്യാസ ചിലവും മറ്റും നടക്കുന്നത്. പിതാവ് തമ്പി വര്‍ഷങ്ങളായി ഇവരോടൊപ്പമില്ല. വാഹനമെത്തുന്ന സ്ഥലത്ത് അഞ്ച് സെന്റ് സ്ഥലം കിട്ടിയാല്‍ വീടു വയ്ക്കാന്‍ സഹായിക്കാമെന്ന് അഭ്യുദയകാംക്ഷികള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം പണം വേണം. അതോടൊപ്പം ലോകമറിയുന്ന അത്‌ലറ്റ്് ആകണമെന്ന സ്വപ്‌നത്തിനും അതിരുകളില്ല. ദേശീയ മീറ്റില്‍ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. മികച്ച വിജയം നേടാനായതില്‍ അഭിമാനമുണ്ട്.

വിജയവാഡയില്‍ നടന്ന ജൂനിയര്‍ മീറ്റിലും സ്വര്‍ണം നേടി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മീറ്റില്‍ 09.58.00 എന്ന മികച്ച സമയത്തിന് ഫിനിഷ് ചെയ്യാനായി. ദേശീയ മീറ്റില്‍ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അധ്യാപികയും മുഖ്യ പരിശീലകയുമായ ഷിബി മാത്യുവിന്റെ പിന്‍ബലവും മാതാവിന്റെയും സഹോദരന്റെയും പ്രോല്‍സാഹനവുമാണ് കായിക രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് അനുമോള്‍ പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Sports, Kerala, Idukki, Gold, Anu Mol. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia