Bus Hijacked | അര്‍ജന്റീനയുടെ കളി തുടങ്ങുന്നതിന് മുന്‍പ് വീട്ടിലെത്താന്‍ ആഗ്രഹിച്ച ഫുട്‌ബോള്‍ ആരാധകന്‍ കുടുങ്ങി; ബസ് തട്ടിയെടുത്ത യാത്രക്കാരന്‍ വാഹനം മോഷ്ടിച്ചെന്ന കേസില്‍ പിടിയില്‍
Dec 17, 2022, 10:39 IST
ബ്യൂനസ് ഐറിസ്: (www.kvartha.com) അര്‍ജന്റീനയുടെ കളി തുടങ്ങുന്നതിന് മുന്‍പ് വീട്ടിലെത്താന്‍ ആഗ്രഹിച്ച ഫുട്‌ബോള്‍ ആരാധകന്‍ ഇരുമ്പഴിക്കുള്ളിലായി. അര്‍ജന്റീന- ക്രൊയേഷ്യ സെമിഫൈനല്‍ തുടങ്ങും മുന്‍പ് വീട്ടിലെത്താന്‍ ബസ് തട്ടിയെടുത്ത ആരാധകനാണ് കളി കാണാനാവാതെ കുടുങ്ങിയത്.
നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസിലുണ്ടായിരുന്ന ഒരാളാണ് ബസെടുക്കാന്‍ സാഹസപ്പെട്ടത്. ഡ്രൈവറുടെ ഇഷ്ടത്തിന് പോയാല്‍ സമയത്ത് വീട്ടില്‍ ചെന്ന് കളി കാണാന്‍ പറ്റില്ലെന്ന് കണ്ടതോടെയാണ് വണ്ടിയുടെ വളയം കയ്യിലെടുത്തതെന്ന് ഇയാള്‍ പറഞ്ഞു.
പോകുന്ന വഴിയിലെ ഒരു കടയില്‍ നിന്ന് സാധനം വാങ്ങാനായി ഡ്രൈവര്‍ ബസ് നിര്‍ത്തി പുറത്തിറങ്ങിയിരുന്നു. ഈ സമയം ഡ്രൈവിങ് സീറ്റിലേക്ക് വലിഞ്ഞ് കയറിയ ആരാധകന്‍ നാലു കിലോമീറ്ററോളം ബസും ഓടിച്ചു. ഇതിനിടെ വാഹനത്തിലെ ഓടോമാറ്റിക് ലോകിങ് സംവിധാനം പ്രവര്‍ത്തിച്ചതോടെ ബസ് നിന്നു. അതോടെ വാഹനം മോഷ്ടിച്ചെന്ന കേസില്‍ ആരാധകന്‍ അകത്തുമായി.
Keywords: News,World,international,Argentina,Top-Headlines,Trending,World Cup,FIFA-World-Cup-2022,Football,Sports,Case,Arrested, Argentina fan hijacks bus to rush home to watch World Cup semi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.