തലയെടുപ്പോടെ നീലപ്പട ക്വാര്‍ട്ടറില്‍; കോപ്പയില്‍ എതിര്‍ വല കുലുക്കിയത് 10 തവണ

 


(www.kvartha.com 15.06.2016) കോപ്പയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന തലയെടുപ്പോടെ ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ കളികളും ജയിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഏക ടീമായി അര്‍ജന്റീന മാറി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നീലപ്പടയുടെ വിജയം. 13 ാം മിനുട്ടില്‍ എറിക് ലമേല, 15 ാം മിനുട്ടില്‍ ലാവേസി, 32 ാ3ം മിനുട്ടില്‍ വിക്ടര്‍ ക്യുസ്റ്റ എന്നിവര്‍ ബൊളീവിയന്‍ വല കുലുക്കി.



മെസി സൈഡ് ബെഞ്ചിലിരുന്ന ആദ്യ പകുതിയിലാണ് മൂന്നുഗോളുകളും പിറന്നത്. രണ്ടാം പകുതിയില്‍ ഹിഗ്വെയ്‌നെ പിന്‍വലിച്ച് മെസിയെ കളത്തിലിറക്കിയെങ്കിലും കഴിഞ്ഞ കളിയിലെ പ്രകടനം കാഴ്ച വെക്കാന്‍ മെസിക്കായില്ല. മുന്നേറ്റത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളൊന്നും നേടാനായില്ല. 81ാം മിനുട്ടില്‍ പന്തുമായി മുന്നേറിയ മെസിയെ ജസ്മാനി കംപോസ് കാല്‍ വെച്ച് വീഴ്ത്തി.ഇതോടെ പന്ത് നഷ്ടപ്പെട്ട മെസി ക്ശുഭിതനായി എഴുന്നേറ്റ് കംപോസിന് നേരെ തിരിയുകയും വാക്കേറ്റമാവുകയും ചെയ്തു. അതിനിടെ മെസിയെ പിടിച്ചു തള്ളിയ കംപോസിന് റഫറി മഞ്ഞക്കാര്‍ഡും വിധിച്ചു. ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായ വെനസ്വേലയെ നേരിടും.

കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളില്‍ നിന്നായി അര്‍ജന്റീന 10 ഗോളുകള്‍ നേടി. അതേ സമയം സ്വന്തം വലയില്‍ കയറിയത് ഒരു ഗോള്‍ മാത്രം. ആദ്യ കളിയില്‍ ചിലിക്കെതിരെയായിരുന്നു ഗോള്‍ വഴങ്ങിയത്. ആ കളി 2-1 ന് അര്‍ജന്റീന ജയിച്ചു. പിന്നീട് പനാമയെ എതിരില്ലാത്ത അഞ്ച് ഗോളിനും അവസാന കളിയില്‍ ബൊളീവിയയെ മറിപടിയില്ലാത്ത മൂന്ന് ഗോളിനും തകര്‍ത്താണ് നീലപ്പട ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

തലയെടുപ്പോടെ നീലപ്പട ക്വാര്‍ട്ടറില്‍; കോപ്പയില്‍ എതിര്‍ വല കുലുക്കിയത് 10 തവണ












Keywords: America, World, Football, Sports, Copa America, Wins, Argentina, Bolivia.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia