ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ് ക്രികെറ്റ് മാറ്റിവെച്ചു; 2023ല്‍ നടത്താന്‍ തീരുമാനം
May 25, 2021, 13:25 IST
കൊളംബോ: (www.kvartha.com 25.05.2021) കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഏഷ്യാ കപ് ക്രികെറ്റ് മാറ്റിവെച്ചു. ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ് ക്രികെറ്റ് 2023ല്‍ നടത്താനാണ് തീരുമാനമെന്ന് ഏഷ്യന്‍ ക്രികെറ്റ് കൗണ്‍സില്‍ ഔദ്യോഗിമായി അറിയിച്ചു. തിയ്യതി പിന്നീട് അറിയിക്കും. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് തിരക്കുള്ള ഷെഡ്യൂളായത് കൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്.
2020ല്‍ പാകിസ്ഥാന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. ഇവിടെയും കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ശ്രീലങ്ക പിന്മാറുകയായിരുന്നു. 2008ന് ശേഷം പാകിസ്ഥാന്‍ ഏഷ്യാകപിന് വേദിയായിട്ടില്ല. 2010ല്‍ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടന്നത്. അടുത്ത മൂന്ന് തവണയും ടൂര്‍ണമെന്റിന് വേദിയായത് ബംഗ്ലാദേശാണ്. ഇന്ത്യയാണ് നിലവിലെ ചാംപ്യന്മാര്‍. 2018ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപുയര്‍ത്തിയത്.
2022ല്‍ മറ്റൊരു ഏഷ്യാകപ് നടക്കാനുണ്ട്. ഈ ടൂര്‍ണമെന്റിന് പാകിസ്ഥാനാണ് വേദിയാവുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.