Asia Cup | കടം വീട്ടി പാകിസ്‌താൻ; ആവേശ പോരാട്ടത്തിനൊടുവിൽ ഇൻഡ്യയ്ക്ക് 5 വികറ്റിന്റെ തോൽവി
Sep 4, 2022, 23:29 IST
ദുബൈ: (www.kvartha.com) ഏഷ്യാ കപിലെ സൂപർ ഫോർ പോരാട്ടത്തിൽ ഇൻഡ്യയ്ക്കെതിരെ പാകിസ്താന് ജയം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ അഞ്ച് വികറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് പാകിസ്‌താൻ സ്വന്തമാക്കിയത്.
ഇൻഡ്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 19.5 ഓവറിൽ അഞ്ച് വികറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ടോസ് നേടിയ പാകിസ്താൻ ഇൻഡ്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഇൻഡ്യയ്ക്ക് വേണ്ടി വിരാട് കോഹ്ലി 44 പന്തിൽ 60 റൺസെടുത്തു. ഓപണർമാരായ രാഹുലും രോഹിത് ശർമയും 28 റൺസ് വീതം നേടി. കഴിഞ്ഞ കളിയിൽ തിളങ്ങിയ സൂര്യ കുമാർ യാദവിന് 13 റൺസെടുക്കാനെ കഴിഞ്ഞുള്ളു. പന്ത് (14), ഹൂഡ (16) റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് മുഹമ്മദ് റിസ്‌വാന്റെയും മുഹമ്മദ് നവാസിന്റെയും ഉജ്വല ബാറ്റിംഗാണ് മികച്ച വിജയം സമ്മാനിച്ചത്. മുഹമ്മദ് റിസ്‌വാൻ 71 റൺസ് നേടി. ആക്രമിച്ച് കളിച്ച നവാസ് 20 പന്തിൽ 42 റൺസെടുത്തു.
Keywords: Latest-News, National, World, Top-Headlines, Asia-Cup, India-Vs-Pakistan, Sports, Indian Team, Pakistan, Winner, Asia-Cup 2022, India-Vs-Pakistan Match 2022, Asia Cup: Pakistan beat India.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.