Most wicket takers | ഏഷ്യാ കപ്: ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 5 വികറ്റ് വേട്ടക്കാർ ഇവർ; ഇൻഡ്യയിൽ നിന്നാരുമില്ല!

 


ദുബൈ: (www.kvartha.com) ഏഷ്യാ കപിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വികറ്റ് വേട്ടക്കാർ ആരൊക്കെയെന്നറിയാം. സ്പിനർമാർ പട്ടികയിൽ ആധിപത്യം പുലർത്തുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ലസിത് മലിംഗ മാത്രമാണ് ഫാസ്റ്റ് ബൗളർ. 22 വികറ്റുമായി ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയ ഏക ഇൻഡ്യൻ താരം.
                      
Most wicket takers | ഏഷ്യാ കപ്: ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 5 വികറ്റ് വേട്ടക്കാർ ഇവർ; ഇൻഡ്യയിൽ നിന്നാരുമില്ല!


ലസിത് മലിംഗ (33 വികറ്റ്)

15 ഇനിംഗ്‌സുകളിൽ നിന്ന് 33 വികറ്റുമായി ശ്രീലങ്കയുടെ മുൻ പേസർ ലസിത് മലിംഗയാണ് ഏഷ്യാ കപിൽ ഏറ്റവും കൂടുതൽ വികറ്റ് നേടിയ ബൗളർ. മൂന്ന് അഞ്ച് വികറ്റ് നേട്ടങ്ങളും അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളിൽ ഉൾപെടുന്നു. 2010ൽ പാകിസ്താനെതിരെ 34 റൺസ് വഴങ്ങി അഞ്ച് വികറ്റ് വീഴ്ത്തി. മറ്റ് രണ്ട് അഞ്ച് വികറ്റ് നേട്ടങ്ങളും പാകിസ്താനെതിരെയായിരുന്നു.

മുത്തയ്യ മുരളീധരൻ (30 വികറ്റ്)

ഇതിഹാസ സ്പിനർ മുത്തയ്യ മുരളീധരൻ 24 ഇനിംഗ്‌സുകളിൽ നിന്ന് 30 വികറ്റുമായി രണ്ടാമതുണ്ട്. 2008-ൽ ബംഗ്ലാദേശിനെതിരെ 31-ന് അഞ്ച് വികറ്റ് ഉൾപെടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 11 വികറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

അജന്ത മെൻഡിസ് (26 വികറ്റ്)

എട്ട് മത്സരങ്ങളിൽ നിന്ന് 26 വികറ്റ് വീഴ്ത്തിയ ശ്രീലങ്കൻ താരം അജന്ത മെൻഡിസാണ് പട്ടികയിൽ മൂന്നാമത്. 2008-ൽ കറാചിയിൽ നടന്ന ഏഷ്യാ കപ് ഫൈനലിൽ 13 റൺസിന് ആറ് എന്ന നിലയിൽ ഇൻഡ്യയെ തകർത്തത് ചരിത്രമായി.

സഈദ് അജ്മൽ (25 വികറ്റ്)

മറ്റൊരു ഓഫ് സ്പിനറായ സഈദ് അജ്മലും ഏഷ്യാ കപിലെ ഏറ്റവും മികച്ച വികറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 12 ഇനിംഗ്‌സുകളിൽ നിന്ന് 25 വികറ്റ് വീഴ്ത്തിയ അജ്മലാണ് ടൂർണമെന്റിലെ പാകിസ്താന്റെ ഏറ്റവും മികച്ച ബൗളർ. 2014ൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 11 വികറ്റ് വീഴ്ത്തി. നാല് മത്സരങ്ങളിൽ നിന്ന് എട്ട് വികറ്റ് വീഴ്ത്തി 2012ൽ പാകിസ്താനെ കിരീടം നേടാൻ സഹായിച്ചു.

ശാകിബ് അൽ ഹസൻ (24 വികറ്റ്)

2022 ലെ ഏഷ്യാ കപിൽ ബംഗ്ലാദേശിനെ നയിക്കുന്ന ശാകിബ് അൽ ഹസ, 18 ഇനിംഗ്‌സുകളിൽ നിന്ന് 24 വികറ്റുകളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വികറ്റ് വീഴ്ത്തിയ തന്റെ രാജ്യത്തെ ബൗളർ കൂടിയാണ്. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വികറ്റ് വീഴ്ത്തി 2018 ലെ അവസാന പതിപ്പിലാണ് ഏറ്റവും മികച്ച പ്രകടനം ശാകിബ് പുറത്തെടുത്തത്.

Keywords: Asia Cup: Top five wicket-takers in the history of the tournament, International, Dubai, News, Top-Headlines, Latest-News, India, Asia-Cup,Cricket,Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia