ടെസ്റ്റ് ക്രികെറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രികന്‍ ഓപെനര്‍ ക്വിന്റന്‍ ഡി കോക്
Dec 31, 2021, 12:12 IST
സെഞ്ചൂറിയന്‍: (www.kvartha.com 31.12.2021) ടെസ്റ്റ് ക്രികെറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രികന്‍ ഓപെനറും വികെറ്റ് കീപെറുമായ ക്വിന്റന്‍ ഡി കോക്. ഇന്‍ഡ്യയുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് താരത്തിന്റെ പ്രഖ്യാപനം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കന്നാണ് താന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കി.
ക്രികെറ്റ് സൗത് ആഫ്രികയാണ് ഡി കോകിന്റെ വിരമിക്കല്‍ വിവരം പുറത്തുവിട്ടത്. 2014-ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം ദക്ഷിണാഫ്രികയ്ക്കായി 54 ടെസ്റ്റുകളില്‍ കളിച്ച് 38.82 ശരാശരിയില്‍ 3,300 റണ്‍സാണ് എടുത്തിട്ടുണ്ട്. ഇതില്‍ ആറ് സെഞ്ചുറികളും ഉള്‍പെടും.
ഇടയ്ക്ക് ദക്ഷിണാഫ്രികന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും അലങ്കരിച്ചു. ശ്രീലങ്കയെ ഡി കോക് നായകനായിരിക്കുമ്പോള്‍ തോല്‍പ്പിച്ചുവെങ്കിലും പാകിസ്താനോട് ടീം തോറ്റു. ഡി കോക് ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അതേ ഗ്രൗന്‍ഡില്‍ തന്നെയാണ് അവസാന മത്സരവും കളിച്ചത്. താരത്തിന് ഇപ്പോള്‍ 29-ാം വയസാണ്.
Keywords: Sports, Cricket, Cricket Test, Protesters, South Africa, India, At 29, Quinton de Kock announces retirement from Test cricket.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.