Parul's new record | കുതിച്ച് ഓടിയെത്തി പരുള്‍ ചൗധരി; 3000 മീറ്ററില്‍ പുതിയ ദേശീയ റെകോര്‍ഡ് രചിച്ചു
Jul 3, 2022, 20:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോസ് ഏന്‍ജല്‍സില്‍ നടന്ന സൗന്‍ഡ് റണിംഗ് മീറ്റില്‍ (Sound Running Meet) ഇന്‍ഡ്യന്‍ താരം പരുള്‍ ചൗധരി (Parul Chaudhary) ക്ക് പുതിയ ദേശീയ റെകോര്‍ഡ്. വനിതകളുടെ 3000 മീറ്റര്‍ ഓട്ടം ഒമ്പത് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ കായികതാരമായി അവര്‍ മാറി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ 8:56.19 സെകന്‍ഡില്‍ ഓടിയെത്തിയ പരുള്‍ മൂന്നാം സ്ഥാനത്തെത്തി.
ആറു വര്‍ഷം മുമ്പ് ന്യൂഡെല്‍ഹിയില്‍ സൂര്യ ലങ്കനാഥന്‍ സ്ഥാപിച്ച 9:04.5 സെകന്‍ഡിന്റെ റെകോര്‍ഡാണ് പരുള്‍ തകര്‍ത്തത്. 3000 മീറ്റര്‍ ഒരു ഒളിംപിക് ഇതര ഇനമാണ്. ഇന്‍ഡ്യന്‍ താരങ്ങള്‍ സാധാരണ ഈ ഇനത്തില്‍ മത്സരിക്കാറില്ല. ഈ സാഹചര്യത്തില്‍ പുതിയ പ്രതീക്ഷയാണ് പരുള്‍ നല്‍കുന്നത്.
ഈ മാസം യുഎസിലെ ഒറിഗോണില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപിലേക്കുള്ള ഇന്‍ഡ്യന്‍ ടീമിലും പരുള്‍ ഇടം നേടിയിട്ടുണ്ട്. വനിതകളുടെ 3000 മീറ്റര്‍ ഇനത്തില്‍ അവര്‍ മത്സരിക്കും. ജൂലൈ 15 ന് ലോക ചാംപ്യന്‍ഷിപ് ആരംഭിക്കും. കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ദേശീയ മത്സരത്തില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ സ്വര്‍ണം നേടിയിരുന്നു.

Keywords: Latest-News, National, Top-Headlines, Record, Indian Athletes, Athletes, Sports, Women, Won, Athlete Parul Chaudhary, Athlete Parul Chaudhary sets new national record in women's 3000 m event in Los Angeles.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.