ദേശീയ ക്യാമ്പില്‍ പങ്കെടുത്തില്ല; 3 മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍
Sep 30, 2015, 11:58 IST
ചെന്നൈ: (www.kvartha.com 30.09.2015) പാട്യാലയില്‍ നടന്ന ദേശീയ ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മൂന്ന് മലയാളി താരങ്ങള്‍ക്ക് വിലക്ക്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവരേയും കേരളാ പോലീസ് താരമായ അഞ്ജു തോമസിനെയും വിലക്കാന്‍ തീരുമാനിച്ചത്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്നുമാണ് താരങ്ങളെ വിലക്കിയിരിക്കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട് മൂന്നു പേര്‍ക്കും ഫെഡറേഷന്‍ ഈ മാസം 24ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്താനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മൂവരും എത്തിയില്ല. തുടര്‍ന്ന് ദേശീയ ക്യാമ്പിനുള്ള പട്ടികയില്‍ നിന്ന് മൂവരേയും അധികൃതര്‍ ഒഴിവാക്കുകയായിരുന്നു.
അതേസമയം, പഠനം തടസപ്പെടുമെന്നതിനാല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേരും ഫെഡറേഷന് കത്തു നല്‍കിയിരുന്നതായി സായി അധികൃതര്‍ പറഞ്ഞു. അനു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥനിയും അനില്‍ഡ അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്.
ദേശീയ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ ജേതാവാണ് അനില്‍ഡ തോമസ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ ചാമ്പ്യനാണ് അനു രാഘവന്‍. കേരളാ സര്‍ക്കാരിന്റെ എലൈറ്റ് സ്‌കീമിനു കീഴില്‍ തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തി വരികയാണ് ഇരുവരും. പാട്യാല ക്യാമ്പിലെ പരിശീലനത്തില്‍ മൂവരും തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
കാലാവസ്ഥയാണ് ഇവരുടെ പ്രധാന പ്രശ്‌നം. പാട്യാലയിലെ വിദേശ കോച്ച് യുറി ഒഗൊറോഡ്‌നികിന് കീഴില്‍ പരിശീലനം നടത്താന്‍ ഇവര്‍ക്ക് ആഗ്രഹമില്ല. കേരളത്തിലെ കോച്ചിന് കീഴിലാണ് മൂവരും നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളതെന്നും കേരള അത്‌ലറ്റിക് അസോസിയേഷന്‍ പറയുന്നു.
Also Read:
ഉദുമയില്‍ 75 കാരിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി
Keywords: Athletics national camp notice for 3 Kerala players,Chennai, Student, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.