സിഡ്‌നി: (www.kvartha.com 19.08.2021) ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപിനുള്ള ടീം പ്രഖ്യാപിച്ച് ക്രികെറ്റ് ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ച് ടീമിനെ നയിക്കും.
വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ പര്യടനങ്ങളില്‍ കാളികാത്ത സ്റ്റീവ് സ്‌മിത്, പാറ്റ് കമിന്‍സ്, ഡേവിഡ് വാര്‍ണര്‍, മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിചാര്‍ഡ്‌സണ്‍ തുടങ്ങിയ താരങ്ങളെ ഉൾപെടുത്തിയാണ് ടി20 ലോകകപിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.
അലക്‌സ് ക്യാരിക്ക് പകരം വികെറ്റ് കീപെര്‍ ബാറ്റ്സ്‌മാന്‍ ജോഷ് ഇംഗ്ലിസിനെ ഉള്‍പെടുത്തിയതാണ് ടീമിലെ സുപ്രധാന മാറ്റം. ഇൻഗ്ലൻഡിലെ വിറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ ഗ്രൂപ് ഘട്ടത്തില്‍ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായിരുന്നു ഈ പുതുമുഖം. ഇംഗ്ലിസിന്‍റെ പേര് കുറേ നാളുകളായി ചർചയിൽ ഉണ്ടായിരുന്നുവെന്നും ടീമിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ താരത്തിന് വരവിലൂടെ കഴിയുമെന്നും മുഖ്യ സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു.
ആഷ്‌ടണ്‍ അഗര്‍, ആദം സാംപ എന്നിവര്‍ക്കൊപ്പം മൂന്നാം സ്‌പിന്നറായി മിചല്‍ സ്വപ്‌സണിനെ ടീമിൽ ഉള്‍പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പിചുകള്‍ സ്‌പിന്നിനെ തുണയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് പേരെ ഉള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടര്‍മാരായ ഡാനിയേല്‍ സാംസിനെയും ഡാന്‍ ക്രിസ്റ്റ്യനെയും ബംഗ്ലാദേശില്‍ ഈയിടെ അരങ്ങേറ്റത്തില്‍ ഹാട്രിക് നേടിയ നേഥന്‍ എലിസിനൊപ്പം റിസര്‍വ് താരങ്ങളായി ഉൾപെടുത്തി.

ഇൻഡ്യ വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ് കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ദക്ഷിണാഫ്രികയ്‌ക്കെതിരെ ഒക്‌ടോബര്‍ 23നാണ് ഓസീസിന്‍റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇൻഗ്ലൻഡ്, ദക്ഷിണാഫ്രിക എന്നിവർക്കൊപ്പമാണ് ഓസ്‌ട്രേലിയ.
രണ്ടാം ഗ്രൂപിൽ ഇൻഡ്യ, പാകിസ്താൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ എന്നിവരാണ്. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപുകളിലായി കളിപ്പിക്കും.
Keywords: News, Sports, Cricket, Cricket Test, Australia, World Cup, World, Australia Announce, T20 World Cup, Josh Inglis, Australia Announce The Squad for 2021 T20 World Cup; Josh Inglis The Big Surprise Inclusion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.