നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ക്ലാര്‍ക്ക് വിടചൊല്ലി

 


നോട്ടിങ്ഹാം: (www.kvartha.com 09.08.2015) ഇംഗ്ലണ്ടിനെതിരായ നാലാം ആഷസ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ടീമില്‍ നിന്നു വിരമിച്ചു. ഇന്നിങ്ങ്‌സിനും 78 റണ്‍സിനും തോറ്റ ഓസീസിന്റെ കരിയറിലെ തന്നെ മോശം പ്രകടനങ്ങളില്‍ ഒന്നായിരുന്നു നോട്ടിങ്ഹാമിലേത്. ആഷസ് പരമ്പരയ്ക്ക് ശേഷമാണ് വിരമിക്കുക.

ചരിത്രപരമായ തോല്‍വി ഏറ്റുവാങ്ങിയ ഓസീസ് ടീമിനോടും നായകനോടും അമര്‍ഷം അണപൊട്ടിയൊഴുകുകയാണ് ഓസ്‌ട്രേലിയയില്‍. ടീമില്‍ നിന്നു പുറത്താക്കപ്പെടും എന്ന അപമാനത്തിന്റെ വക്കിലാണ് ക്ലാര്‍ക്ക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

2004 ഒക്‌റ്റോബറിലാണ് ക്ലാര്‍ക്ക് തന്റെ കരിയര്‍ ആരംഭിച്ചത്. 114 മാച്ചുകള്‍ കളിച്ച താരത്തിന്റെ സമ്പാദ്യം 8,628 റണ്‍സാണ്. റിക്കി പോണ്ടിങ്ങിന് ശേഷം നായകത്വം ഏറ്റെടുത്ത ക്ലാര്‍ക്ക് അതിനു ശേഷം 46 മാച്ചുകളാണ് കളിച്ചത്, അതില്‍ 23 എണ്ണം വിജയവും, 16 പരാജയവും. 

എന്റെ ഫോമിനെ ചോദ്യം ചെയ്‌തോളൂ, പക്ഷേ കളിയോടുള്ള എന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുത്. പരിശീലനത്തിന് ആദ്യം എത്തുകയും അവസാനം തിരിച്ചുപോകുകയും ചെയ്യുന്ന കളിക്കാരനാണ് താന്‍ എന്നുമാണ് 34കാരനായ ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം പറഞ്ഞത്. 
നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ക്ലാര്‍ക്ക് വിടചൊല്ലി

SUMMARY: The 34-year-old saw his team surrender the Ashes after losing to England by an innings and 78 runs at Trent Bridge. He averages only 16 from eight innings and Australia are 3-1 behind with one match left at The Oval on 20 August.

"I certainly don't want to jump ship and leave the boys now. I'll play the last Test, give it one last crack, but the time is right now," Clarke said.

Keywords: Ashes, England, Clarke, Australia captain Michael Clarke to retire after Ashes series.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia