വനിതാ ഏകദിന ക്രികറ്റ് ലോകകപില്‍ ഇന്‍ഗ്ലന്‍ഡിനെ കീഴടക്കി ഓസ്ട്രേലിയന്‍ താരങ്ങള്‍
Apr 3, 2022, 15:33 IST
ക്രൈസ്റ്റ് ചര്‍ച്: (www.kvartha.com 03.04.2022) വനിതാ ഏകദിന ക്രികറ്റ് ലോകകപില്‍ ഇന്‍ഗ്ലന്‍ഡിനെ കീഴടക്കി ഓസ്ട്രേലിയന്‍ താരങ്ങള്‍. കലാശപ്പോരില്‍ 71 റന്സിനാണ് മഞ്ഞപ്പട ഏഴാം കിരീടമുയര്‍ത്തിയത്. ഓസ്ട്രേലിയയുടെ 356 റന്‍സ് പിന്തുടര്‍ന്ന ഇന്‍ഗ്ലന്‍ഡിന് 43.4 ഓവറില്‍ 285 റന്സെടുക്കാനേ കഴിഞ്ഞുള്ളൂ. കലാശപ്പോരില്‍ വിസ്മയ സെഞ്ചുറി നേടിയ അലീസ ഹീലിയാണ് ഫൈനലിന്റെയും ലോകകപിന്റേയും താരം.
സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സില്‍ നില്‍ക്കേ ഡാനിയേല വ്യാറ്റിനെ നഷ്ടമായ ഇന്‍ഗ്ലന്‍ഡിന് കൃത്യമായ ഇടവേളകളില്‍ വികറ്റ് പോയി. ടാമി ബ്യൂമോന്ഡ്(27), ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ്(26), എമി ജോണ്‍സ്(20), സോഫിയ ഡന്‍ക്ലി(23), കാതറീന് ബ്രൂന്‍ഡ്(1), സോഫീ എകിള്സ്റ്റണ്(3), കെയ്റ്റ് ക്രോസ്, അന്യാ ശ്രുഭ്സോലെ(1) എന്നിങ്ങനെയായിരുന്നു സ്കോര്‍.
അതേസമയം, 121 പന്തില്‍ 15 ഫോറും ഒരു സിക്സറും സഹിതം 148 റന്‍സുമായി പുറത്താകാതെനിന്ന നാടലീ സൈവറുടെ പോരാട്ടം പാഴായി. 90 പന്തില്‍ തകര്പന് സെഞ്ചുറിയുമായി നാടലീ സൈവര്‍ തകര്‍ത്തടിച്ചെങ്കിലും പങ്കാളികളുടെ സ്കോര്‍ ഒരിക്കല്‍ പോലും 30 കടക്കാതിരുന്നത് ഇന്‍ഗ്ലന്‍ഡിന് പ്രഹരമായി.
മറുപടി ബാറ്റിംഗില്‍ വേഗം സ്കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് വികറ്റ് കൊഴിയുന്നത് തടയാന്‍ ഇന്ഗ്ലന്ഡിനായില്ല. മൂന്ന് വികറ്റുമായി അലാന കിംഗും ജെസ് ജൊനാസനും രണ്ട് പേരെ പുറത്താക്കി മെഗന് ഷൂടും ഇന്‍ഗ്ലന്‍ഡിനെ പ്രതിരോധത്തില്‍ ആക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.