ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയ്ക്ക് തിരിച്ചടി; മിക്സഡ് ഡബിള്‍സില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ താരത്തിന് പരിക്ക്; മത്സരം പൂര്‍ത്തിയാക്കാതെ കോര്‍ട്ടുവിട്ടു
Jan 23, 2020, 16:28 IST
സിഡ്നി: (www.kvartha.com 23.01.2020) ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയ്ക്ക് തിരിച്ചടി. മിക്സഡ് ഡബിള്‍സില്‍ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് വനിതാ ഡബിള്‍സിലും താരത്തിന് പരിക്ക് തിരിച്ചടിയായത്. യുക്രെയ്ന്‍ താരം നാദിയ കിച്നോക്കുമായി വനിതാ ഡബിള്‍സ് ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂര്‍ത്തിയാക്കാതെ കോര്‍ട്ടുവിടുകയായിരുന്നു.
സാനിയ-നാദിയ സഖ്യം മത്സരത്തില്‍ 6-2, 1-0 ന് പിന്നില്‍ നില്‍ക്കവെയാണ് സാനിയ മത്സരത്തില്‍ നിന്ന് പിന്മാറിയത്. വലതു കാലില്‍ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ മത്സരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹെബാര്‍ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെയാണ് സാനിയയുടെ കാലിന് പരിക്കേറ്റത്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ നിന്ന് സാനിയ മിര്‍സ പിന്മാറിയിരുന്നു. വലതു കാലിലെ തുടയിലെ ശക്തമായ വേദനയെ തുടര്‍ന്നാണ് മിക്സഡ് ഡബിള്‍സില്‍ നിന്ന് താരം പിന്മാറിയത്. ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ കളിക്കാന്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം 33 കാരിയായ സാനിയ ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സില്‍ മത്സരിക്കും. യുക്രൈയ്നിന്റെ നാദിയ കിചേനോകിനൊപ്പമാണ് ഡബിള്‍സില്‍ സാനിയ മാറ്റുരയ്ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സാനിയ-നാദിയ സഖ്യം ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കിരീടം നേടിയിരുന്നു.
മെല്‍ബണ്‍ പാര്‍ക്കില്‍ സാനിയ ചികിത്സ തേടുന്നുണ്ട്. 15 മാസം പ്രായമുള്ള മകന്‍ ഇസ്ഹാനൊപ്പമാണ് സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ് എത്തിയിട്ടുള്ളത്. മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം കളിക്കാനാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് സാനിയ പ്രതികരിച്ചു.
പരിക്കിനെ തുടര്‍ന്ന് കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന സാനിയ, തുടര്‍ന്ന് അമ്മയായതിനും ശേഷമാണ് കിരീടം ചൂടി തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 27 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് താരം കോര്‍ട്ടിലേക്ക് തിരിച്ചുവന്നത്. തിരിച്ചുവരവിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ സാനിയ കിരീടം ചൂടുകയും ചെയ്തു.
ഡബിള്‍സില്‍ നിരവധി തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയിട്ടുള്ള, മിക്സഡ് ഡബിള്‍സ് ചാമ്പ്യനും, മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഹൈദരാബാദുകാരി ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ഫൈനലിനിടെ ഡ്രോപ് ഷോട്ട് ഓടിയെടുക്കുന്നതിനിടെയാണ് പരിക്കേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Australian Open 2020: Sania Mirza retires from women's doubles 1st-round match with calf injury, Sidney, News, Badminton, Sania Mirza, Sports, Injured, Hospital, Treatment, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.