Doll | എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി മാര്‍ടിനസിന്റെ വിജയാഘോഷം; വിവാദ പരാമര്‍ശത്തിന് പിന്നാലെ പരിഹാസം തുടരുന്നു
Dec 22, 2022, 09:56 IST
ബ്യൂണസ് ഐറിസ്: (www.kvartha.com) വിവാദ പരാമര്‍ശത്തിന് പിന്നാലെ വിടാതെ ഫ്രഞ്ച് താരം കിലിയന്‍ എംബപെയ്‌ക്കെതിരെയുള്ള പരിഹാസം തുടര്‍ന്ന് അര്‍ജന്റീന ഗോള്‍കീപര്‍ എമിലിയാനോ മാര്‍ടിനസ്. എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി വിജയാഘോഷം നടത്തിയാണ് ഇത്തവണ താരം വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പിഎസ്ജിയില്‍ എംബപെയുടെ സഹതാരമായ ലയണല്‍ മെസി ഉള്‍പെടെയുള്ളവര്‍ അടുത്ത് നില്‍ക്കുമ്പോഴാണ്, എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി മാര്‍ടിനസിന്റെ ആഘോഷം.
കഴിഞ്ഞ ദിവസം അര്‍ജന്റീനയുടെ ലോകകപ് വിജയത്തിന് തൊട്ടുപിന്നാലെ ഡ്രസിങ് റൂമിലെ വിജയാഘോഷത്തിനിടെ എംബപെയെ ഉന്നമിട്ട് മാര്‍ടിനസ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ലോകകപ് വിജയത്തിനുശേഷം ഡ്രസിങ് റൂമിലെ ആഘോഷങ്ങള്‍ക്കിടെ 'മരിച്ച എംബപെയ്ക്കായി ഒരു മിനിറ്റ് മൗനമാചരിക്കാം' എന്നായിരുന്നു മാര്‍ടിനസിന്റെ വാക്കുകള്‍.
അര്‍ജന്റീന താരം നികോളാസ് ഒട്ടമെന്‍ഡിയാണ് ഡ്രസിങ് റൂമിലെ അര്‍ജന്റീനയുടെ ആഘോഷ പ്രകടനങ്ങള്‍ ഇല്‍സ്റ്റഗ്രാമില്‍ ലൈവ് ഇട്ടത്. താരങ്ങളുടെ നൃത്തത്തിനിടെയായിരുന്നു മാര്‍ടിനസ് തമാശ രൂപേണ എംബപെയെക്കുറിച്ച് പരാമര്‍ശിച്ചത്.
അര്‍ജന്റീന ഫ്രാന്‍സ് കലാശപ്പോരാട്ടത്തിന് മുന്‍പും മാര്‍ടിനസ് എംബപെയെ പരിഹസിച്ച് പ്രസ്താവന നടത്തിയിരുന്നു. ഫുട്‌ബോളിനെക്കുറിച്ച് എംബപെയ്ക്ക് വലിയ ധാരണയില്ലെന്നായിരുന്നു മാര്‍ടിനസിന്റെ വാക്കുകള്‍.
'എംബപെ ഇതുവരെ ലാറ്റിനമേരികയില്‍ കളിച്ചിട്ടില്ല. അത്തരമൊരു മത്സര പരിചയം ഇല്ലെന്നിരിക്കെ, അറിവില്ലാത്ത വിഷയത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതായിരുന്നു ഉചിതം. പക്ഷേ, അതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ഞങ്ങളുടേത് വളരെ മികച്ച ടീമാണ്. അത് അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്'- ഇതായിരുന്നു മാര്‍ടിനസിന്റെ വാക്കുകള്‍.
ലോകകപ് വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കിലിയന്‍ എംബപെയെ പരിഹസിച്ച് വീണ്ടും അര്‍ജന്റീന ഗോള്‍കീപര്‍ എമിലിയാനോ മാര്‍ടിനസ്. എംബപെയ്‌ക്കെതിരെ നടത്തിയ പരിഹാസങ്ങളുടെ പേരില്‍ പലതവണ വിവാദത്തില്‍ ചാടിയ മാര്‍ടിനസ്, ഇത്തവണ എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി വിജയാഘോഷം നടത്തിയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ലോകകപിന് മുന്നോടിയായി യൂറോപ്യന്‍ ഫുട്‌ബോളിനെ പുകഴ്ത്തിയും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ഫുട്‌ബോളിനെ ഇകഴ്ത്തിയും എംബപെ നടത്തിയ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് മാര്‍ടിനസിന്റെ തുടര്‍ച്ചയായ പരിഹാസങ്ങള്‍. നേഷന്‍സ് ലീഗില്‍ ഉള്‍പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുമ്പോള്‍, മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് അത്തരം അവസരമില്ലെന്നായിരുന്നു എംബപെയുടെ പ്രസ്താവന.
ലോകകപ് ഫൈനലില്‍ എംബപെ ഹാട്രിക് നേടിയിരുന്നു. 80, 81, 118 മിനുടുകളിലായിരുന്നു എംബപെയുടെ ഗോളുകള്‍. ഷൂടൗടില്‍ 42നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂടൗട് വേണ്ടിവന്നത്.
Keywords: News,World,international,Mbappe,Argentina,Sports,Football,Football Player,Player, ‘Baby doll with Mbappe’s face’: Emiliano Martinez mocks Kylian Mbappe again during Argentina’s victory parade
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.