പെലെ 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക്

 


(www.kvartha.com 07.09.2015) ലോക ഫുട്‌ബോള്‍ ഇ തിഹാസം പെലേ ഇന്ത്യന്‍ ആരാധകരെ കാണാന്‍ വീണ്ടുമെത്തുന്നു, അതും 38 വര്‍ഷങ്ങള്‍ക്ക് ശേഷം. 2015 ഒക്ടോബറില്‍ നടക്കുന്ന സുബ്രതോ കപ്പ് ഫൈനല്‍ മത്സരത്തില്‍ പ്രത്യേക അംബാസിഡറായിട്ടാണ് പെലെ ഇന്ത്യയില്‍ എത്തുന്നത്. 1977ല്‍ ന്യൂയോര്‍ക്ക് കോസ്‌മോസില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനാണ് പെലെ അവസാനമായി ഇന്ത്യയില്‍ എത്തിയത്. താന്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും സുബ്രതോ കപ്പിലെ ചെറുപ്പക്കാരായ താരങ്ങളെ നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ സന്ദേശവും താരം പുറത്തിറക്കിയിട്ടുണ്ട്.

എന്റെ ഇന്ത്യയിലേക്കുള്ള വരവ് നാളത്തെ തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നാണ് വീഡിയോ സന്ദേശത്തില്‍ പെലെ പറയുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടക്കുന്ന സമയമായതിനാല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഓപ്പണിംഗ് മാച്ചില്‍ അതിഥിയായും പെലെ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൊല്‍ക്കത്ത ടീമിന്റെ ഉടമയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയുമായും പെലെ കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പെലെ 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക്


SUMMARY: Brazilian legend and football's elder statesman Pele will come to India after a gap of 38 years after accepting an invitation to attend the final of the 56th edition of theSubroto Cup as its chief guest, the tournament organisers said here on Monday. Pele, widely regarded as the finest exponent of the game, will be in the Capital as the chief guest at the tournament's final to be held on October 16.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia