Indian medallists | പ്രകാശ് പദുകോൺ മുതൽ കിഡംബി ശ്രീകാന്ത് വരെ; ഒരേയൊരു പി വി സിന്ധു; ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ് ചരിത്രത്തിൽ മെഡൽ നേടിയ ഇൻഡ്യൻ താരങ്ങളെ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ഈ വർഷത്തെ ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. എല്ലാ ബാഡ്മിന്റൺ താരങ്ങൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുമായി കൊമ്പുകോർക്കുന്നതിനുമുള്ള മഹത്തായ വേദിയാണ്. ഏതൊരു ബാഡ്മിന്റൺ കളിക്കാരന്റെയും പട്ടികയിലെ സുപ്രധാനമായ ഈ ടൂർണമെന്റിൽ ഇൻഡ്യൻ താരങ്ങൾ മികച്ച വിജയം നേടിയിട്ടുണ്ട്.

ഇതിഹാസ താരം പ്രകാശ് പദുകോൺ 1983-ൽ വെങ്കലം നേടി ഇൻഡ്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചു. രണ്ട് തവണ ഒളിംപിക്‌സ് മെഡൽ ജേതാവായ പി വി സിന്ധു മാത്രമാണ് സ്വർണം നേടിയിട്ടുള്ളത്. 2019ൽ ബാസലിൽ നടന്ന ടൂർണമെന്റിൽ ജപാന്റെ നൊസോമി ഒകുഹാരയെ സിന്ധു തോൽപിച്ചു. ഒരു സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ അഞ്ച് മെഡലുകൾ നേടിയ സിന്ധു ഏറ്റവും വിജയകരമായ ഇൻഡ്യൻ താരമാണ്.
  
Indian medallists | പ്രകാശ് പദുകോൺ മുതൽ കിഡംബി ശ്രീകാന്ത് വരെ; ഒരേയൊരു പി വി സിന്ധു; ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ് ചരിത്രത്തിൽ മെഡൽ നേടിയ ഇൻഡ്യൻ താരങ്ങളെ അറിയാം

ഏറ്റവും അവസാനം 2021ൽ സ്പെയിനിലെ ഹുൽവയിൽ നടന്ന ചാംപ്യൻഷിപിൽ യഥാക്രമം വെള്ളിയും വെങ്കലവും നേടി കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നും ഇൻഡ്യൻ മെഡൽ ജേതാക്കളുടെ പട്ടികയിൽ തങ്ങളുടെ പേരുകൾ ചേർത്തു. ശ്രീകാന്ത് ലോക ചാംപ്യൻഷിപിൽ വെള്ളി നേടുന്ന ആദ്യ ഇൻഡ്യൻ താരമായി.


ബാഡ്മിന്റൺ ലോക ചാംപ്യൻഷിപിൽ മെഡൽ നേടിയ ഇൻഡ്യൻ താരങ്ങൾ:

* പ്രകാശ് പദുകോൺ - വെങ്കലം (1983)
* ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം - വെങ്കലം (2011)
* പി വി സിന്ധു - വെങ്കലം (2013)
* പി വി സിന്ധു - വെങ്കലം (2014)
* സൈന നെഹ്‌വാൾ - വെള്ളി (2015)
* പി വി സിന്ധു - വെള്ളി (2017)
* സൈന നെഹ്‌വാൾ - വെങ്കലം (2017)
* പി വി സിന്ധു - വെള്ളി (2018)
* പി വി സിന്ധു - സ്വർണം (2019)
* ബി സായ് പ്രണീത് - വെങ്കലം (2019)
* ലക്ഷ്യ സെൻ - വെങ്കലം (2021)
* കിഡംബി ശ്രീകാന്ത് - വെള്ളി (2021).

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia