ബാഴ്‌സലോണ ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി

 


ബാഴ്‌സലോണ ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി
ടോക്കിയോ: ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് ബ്രസീല്‍ ടീമായ സാന്റോസിനെ തകര്‍ത്ത് ബാഴ്‌സലോണ ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. ലയണല്‍ മെസ്സി, സാവി ഹെര്‍ണാണ്ടസ്, സെക് ഫെബ്രഗാസ് എന്നിവരാണ് സ്പാനിഷ് ടീമിനുവേണ്ടി നിറയൊഴിച്ചത്. ബാഴ്‌സയെ 17ാം മിനിറ്റില്‍ തന്നെ മെസ്സി മുന്നിലെത്തിച്ചു. അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഡാനിയേല്‍ ആല്‍വസിന്റെ ക്രോസിനെ മനോഹരമായ ഒരു വോളിയിലൂടെ നെറ്റിലെത്തിച്ച സാവി ലീഡ് ഉയര്‍ത്തി. തിയാഗോ പായിച്ച ഹെഡ്ഡര്‍ ഗോളി തടുത്തിട്ടെങ്കിലും ബോക്‌സിനുള്ളില്‍ വട്ടമിട്ടു പറന്നിരുന്ന ഫെബ്രഗാസിന് പിഴച്ചില്ല. 82ാം മിനിറ്റില്‍ ഗോള്‍കീപ്പറേയും മറികടന്ന് മുന്നേറിയാണ് മെസ്സി ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

English Summary
Tokio: Lionel Messi grabbed a classy brace as the “artists” of Barcelona out-classed the Brazilians Santos 4-0 to lift the Club World Cup Sunday and confirm their status as the best team on the planet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia