BCCI | ഇനി വനിതാ, പുരുഷ ക്രികറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; തുക ഇങ്ങനെ
Oct 27, 2022, 13:52 IST
മുംബൈ: (www.kvartha.com) ലിംഗസമത്വത്തിലേക്ക് ചുവടുവെച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) വനിതാ, പുരുഷ ക്രികറ്റ് താരങ്ങള്‍ക്കും തുല്യ മാച് വേതനം നല്‍കാന്‍ തീരുമാനിച്ചു. വിവേചനത്തിനെതിരായ ബിസിസിഐയുടെ ആദ്യ ചുവടുവെപ്പ് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് തീരുമാനം അറിയിച്ച് സെക്രടറി ജയ് ഷാ പറഞ്ഞു.
കരാറില്‍ ഒപ്പിട്ട താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്ക് 15 ലക്ഷം രൂപയും ഏകദിന മത്സരങ്ങള്‍ക്ക് ആറ് ലക്ഷം രൂപയും ടി20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും ബിസിസിഐ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പുരുഷ-വനിതാ ക്രികറ്റ് ടീം താരങ്ങള്‍ക്ക് തുല്യ മാച് ഫീസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്‍ഡ്യ. നേരത്തെ ജൂലൈയില്‍ ന്യൂസിലന്‍ഡ് ഈ തീരുമാനം എടുത്തിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ടീം പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2022-ല്‍ ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ (CWG) ടീം വെള്ളി മെഡല്‍ നേടിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്‍ഗ്ലണ്ടിനെ 3-0ന് പരാജയപ്പെടുത്തി. ഏഴാം തവണയും റെകോര്‍ഡ് കുറിച്ച് ഏഷ്യാ കപ് സ്വന്തമാക്കുകയും ചെയ്തു.

Keywords: Latest-News, National, Top-Headlines, Sports, Cricket, BCCI, Short-News, Players, One Day Match, ICC-T20-World-Cup, Women’s-Cricket-Asia-Cup, Jay Shah, BCCI to implement equal pay for men, women cricketers: Jay Shah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.