വമ്പന്‍ ക്ലബുകള്‍ മെസിക്ക് പിറകെ; പി എസ് ജി യിലേക്കെന്ന് അഭ്യൂഹം
Aug 6, 2021, 21:35 IST
ബാര്‍സലോണ : (www.kvartha.com 06.08.2021) എഫ്സി ബാഴ്‌സലോണയുമായുള്ള നീണ്ട 18 വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസി ക്ലബ് വിട്ടതിന് പിന്നാലെ അദ്ദേഹം ഇനി എങ്ങോട്ട് എന്നുള്ളതാണ് കായിക ലോകത്തെ പ്രധാന ചര്‍ച.പല വമ്പന്‍ ക്ലബുകളും മെസിയെ കൂടാരത്തില്‍ എത്തിക്കാന്‍ നടപടി തുടങ്ങി എന്നാണ് പല അനൗദ്യോഗിക റിപോര്‍ടുകളും സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ വമ്പന്‍ ക്ലബായ പി എസ് ജി യുടെ പേരാണ് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
പി എസ് ജി മെസിയുമായി നേരിട്ട് ബന്ധപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റും ഇക്കാര്യം സൂചിപ്പിക്കുന്നു.
കൊറോണ മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസിയുടെ വേതനം പകുതിയാക്കി കുറയ്ക്കാനായിരുന്നു ക്ലബ് തീരുമാനം
നിലവില്‍ പി എസ് ജിയാണ് മെസിയെ കൂടാരത്തിലെത്തിക്കാന്‍ കൂടുതല്‍ സാധ്യതയും സാമ്പത്തികവുമുള്ള ക്ലബ്.
അഭ്യൂഹങ്ങള്‍ ശരിവച്ച് മെസി പി എസ് ജിയിലെത്തുകയാണെങ്കില്‍ ആക്രമണോത്സുക ഫുട്‌ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതല്‍ ശക്തമാകുമെന്നുറപ്പ്.
അതിനാല്‍തന്നെ കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാനാണ് പി എസ് ജിയുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ മെസിയും നെയ്മറും എം ബാപെയും നയിക്കുന്ന മുന്നേറ്റനിരയും റാമോസിന്റെ നേതൃത്വത്തിലെ പ്രതിരോധവും ഏതൊരു ടീമിനേയും പരീക്ഷിക്കാന്‍ പോന്നതാണ്.
ബാഴ്‌സയുടെ മുന്‍ കോച്ച് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും മെസിക്കായി മുന്നിലുണ്ടെങ്കിലും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് പി എസ് ജി ക്ക് തന്നെയാണെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.
Keywords: World, Barcelona, News, Football Player, Lionel Messi, Football, Journalist, COVID-19, Sports, Big clubs are behind Messi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.