ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍ നെയ്മറും മെസിയും നേര്‍ക്കുനേര്‍

 


ബെ​ലേ ഹൊ​റി​സോ​ണ്ടോ:  (www.kvartha.com 10.11.2016) ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത​ റൗഡ് മത്സരത്തില്‍ ക്ലാ​സി​ക് പോ​രാ​ട്ടം. ലോ​ക ഫു​ട്ബോ​ളി​ലെ ഏറെ ആരാധകരുള്ള ല​യ​ണ​ല്‍ മെ​സി​യും നെ​യ്മ​റും നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ടും. വെള്ളിയാഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 5.15നാ​ണ് ബ്ര​സീ​ല്‍ - അ​ര്‍​ജ​ന്‍റീ​ന പോ​രാ​ട്ടം.

തു​ട​ര്‍ച്ചയായി നാല് ജ​യ​ങ്ങ​ളു​മാ​യി ബ്ര​സീ​ല്‍ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ഗ്രൂ​പ്പ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. അതേസമയം അ​ര്‍ജ​ന്‍റീ​ന​ പ​ത്ത് മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ നാ​ല് ജ​യ​വും നാ​ല് സ​മ​നി​ല​യു​മാ​യി പ​തി​നാ​റ് പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്. ആ​ദ്യ നാ​ല് സ്ഥാനത്തുള്ളവര്‍ക്കെ നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ക്കൂ. അ​ഞ്ചാം സ്ഥാ​ന​ക്കാ​ര്‍ക്ക് പ്ലേ ​ഓ​ഫ് യോ​ഗ്യ​ത​യു​ണ്ടാ​കും. അ​ര്‍ജ​ന്‍റീനക്ക്​ നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ ലോ​ക​ക​പ്പ് യോ​ഗ്യ​താ മാ​ര്‍ക്കി​ല്ല.

ഹോം​ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന പോ​രി​ന് കോ​ച്ച്‌ ടി​റ്റെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ര​സീ​ല്‍ ത​യ്യാ​റെ​ടു​ക്കുമ്പോള്‍ മെ​സി​യി​ലാ​ണ് സ​ന്ദ​ര്‍ശ​ക നി​ര​യു​ടെ പ്ര​തീ​ക്ഷ. പ​രു​ക്ക് കാ​ര​ണം ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും മെ​സി​ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ലൊ​ന്നി​ല്‍​പോ​ലും ജ​യി​ക്കാ​നു​മാ​യി​ല്ല. ഇ​തു​വ​രെ കളിച്ച 102 മ​ത്സ​ര​ങ്ങ​ള്‍ ഇ​തി​ല്‍ 39 മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ ജ​യി​ച്ചു. അര്‍ജന്‍റീന 37 വി​ജ​യ​ങ്ങ​ള്‍ നേടി.

ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍ നെയ്മറും മെസിയും നേര്‍ക്കുനേര്‍

Keywords: Leonal Messi, Football, Football, Argentina, Brazil, Sports, World Cup, Brazil and Argentina square off at Mineirao in World Cup qualifying.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia