മുന്‍നിരതാരങ്ങളെ ഇറക്കാതെ കളത്തിലിറങ്ങിയ ബ്രസീ തുടക്കം തന്നെ പിഴച്ചു. മികച്ച പ്രകടനം പ്രതീക്ഷിച്ച കാണികള്‍ക്ക് നിരാശയായിരുന്നു ഫലം. താര്‍ത്തും മോശമായ പ്രകടനെ ആയിരുന്നു ബ്രസീലിന്റേത്.
കളിതീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ലൂക്കാസ് മോറയുടെ ഷോട്ട് ഇക്വഡോര്‍ വല കുലുക്കിയെന്ന് തോന്നിയെങ്കിലും ചെറിയ വ്യത്യസത്തില്‍ പുറത്തേക്ക്് പോയി. ബ്രസീലിയന്‍ മുന്നേറ്റനിരയെ തന്ത്രപൂര്‍വ്വം എതിരിട്ട ഇക്വഡോറിന് മുന്നില്‍ ബ്രസീല്‍ കടലാസ് പുലികള്‍ മാത്രമായി.
ഞായറാഴ്ച അന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 ന് ആരംഭിച്ച ആദ്യ മത്സരത്തില്‍ കോസ്റ്ററിക്ക പാരഗ്വായെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. മികച്ച കളി കാഴ്ച വെച്ചിട്ടും പരാഗ്വെയ്ക്ക ജയിക്കാന്‍ ആയില്ല. കനത്ത ചൂടില്‍ വലഞ്ഞ് ഇരുടീമുകളും വിയര്‍ത്തു. മത്സരത്തെ കുറിച്ച് ഇരു ടീമുകളും തൃപ്തരായിരുന്നില്ല.
രണ്ടാമത് നടന്ന മത്സരത്തില്‍ ഹെയ്ത്തിയെ പെറു ഒരു ഗോളിന് തോല്‍പ്പിച്ചു. പരിചയസമ്പന്നരായ പെറുവിനെ ദുര്‍ബലരായ ഹെയ്തി മികച്ച രീതിയില്‍ പ്രതിരോധിച്ചു. 61ാം മിനിറ്റില്‍ പൗലോ ഗ്വെരേറോയുടെ ഗോളില്‍ പെറു ജയിക്കുകയായിരുന്നു.
Related News: കോപ്പ നൂറിന്റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ
കോപ്പ അമേരിക്ക ഫുട്ബോള്‍: ആതിഥേയര്‍ക്കെതിരെ കൊളംബിയയ്ക്ക് (2-0) ജയം
Keywords: America, World, Football, Sports, Brazil, Copa America, Parague, Costarica, Equadore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.