നിറംകെട്ട ജയത്തോടെ പെറു ക്വാര്‍ട്ടറില്‍, നാടകാന്ത്യം ബ്രസീല്‍ പുറത്ത്
Jun 13, 2016, 10:42 IST
(www.kvartha.com 13.06.2016) കോപ്പ അമേരിക്ക ഫുട്ബോളില്‍ ഈ സീസണില്‍ വീണ്ടും റഫറിയുടെ കളി. ബൊളീവിയയ്ക്ക് പിന്നാലെ ബ്രസീലിനും ദുരന്തനിമിഷം. പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും ഗോള്‍ ആനുകൂല്യത്തില്‍ ക്വാര്‍ട്ടറില്‍ കടക്കാമായിരുന്ന മഞ്ഞപ്പടയ്ക്ക് റഫറിയുടെ ഒരു നിമിഷത്തെ പിഴവ് സമ്മാനിച്ചത് പുറത്തേക്കുള്ള വഴി.
കൃത്യം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്റീനയെ തുണച്ചത് ഒരു ദൈവത്തിന്റെ കൈയാണെങ്കില് ഇപ്പോള്‍ ബ്രസീലിന് തീരാദുഖമായത് മറ്റൊരു ദൈവത്തിന്റെ കൈ. അന്ന് ലോകക്കപ്പിലായിരുന്നെങ്കില് ഇന്ന് കോപ്പയില്‍. അത് 1986 ജൂണ്‍ 22 ന്, ഇത് 2016 ജൂണ്‍ 13 ന്. 75 ാം മിനുട്ടില്‍ റൗള്‍ റൂയിഡിയാസ്ാണ് ഗോള്‍ നേടി പെറുവിന് ക്വാര്‍ട്ടര്‍ ടിക്കറ്റ് സമ്മാനിച്ചത്. എന്നാല്‍ ഗോള്‍ കൈ കൊണ്ടായിരുന്നുവെന്ന് ടി വി റിപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു. വിവാദ ഗോളിലൂടെ തോല്‍വിയേറ്റു വാങ്ങിയ ബ്രസീല്‍ കോപ്പയില്‍ നി്ന്നും പുറത്ത്.
കളിയുടെ ആദ്യാവസാനം വെറും കാഴ്ചക്കാരായി മാത്രം നിന്ന പെറു റഫറിയുടെ അനര്‍ഹ വിധിയിലൂടെ നെറികെട്ട വിജയവുമായി ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചു. ബ്രസീല്‍ കളി കൈപ്പിടിയിലൊതുക്കിയ ആ നിമിഷമായിരുന്നു താരങ്ങളെയും ആരാധകരെയും ഒരു പോലെ കരയിപ്പിച്ച ആ ദുരന്തം അരങ്ങേറിയത്. വലതു വിംഗില്‍ നി്ന്നും പോളൊ ഗോള്‍ വലയ്ക്ക് നേരെ തൊടുത്തുവിട്ട ക്രോസ് ഓടിയെത്തിയ റൂയിഡിയാസ് ഒട്ടും ആലോചിക്കാതെ വലയിലെത്തിച്ചു.
എന്നാല്‍ അത് ഹാന്‍ഡ് ഗോളായിരുന്നുവെന്ന് ബ്രസീല്‍ താരങ്ങള്‍ വാദിച്ചുവെങ്കിലും റഫറി ഗോള്‍ വിധിച്ചു. പിന്നീട് ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങളായിരുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരു ടീമുകളും. ഒടുവില്‍ ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തി റഫറി ഗോളല്ലെന്ന് വിധിച്ചു. ബ്രസീല്‍ ആരാധകര്‍ ഒന്നടങ്കം ആര്‍ത്തുവിളിച്ച നിമിഷം. എന്നാല്‍ വിട്ടുകൊടുക്കാന്‍ പെറു താരങ്ങള്‍ ഒരുക്കമായിരുന്നില്ല. വീണ്ടും ചര്‍ച്ച. മിനുട്ടുകള്‍ക്ക് ശേഷം വീണ്ടും വിസിലൂതി. ഗോള്‍ വിധിച്ചു കൊണ്ടുള്ള വിസില്‍. ആ വിസിലിലൂടെ കോപ്പയില്‍ മഞ്ഞക്കടലിരമ്പം കെട്ടടങ്ങി.

Related News: കോപ്പ നൂറിന്റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പ അമേരിക്ക: ജയിച്ചിട്ടും കോസ്റ്ററിക്ക പുറത്ത്, തോല്‍വിയോടെ കൊളംബിയ ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക: ആതിഥേയര്‍ ക്വാര്‍ട്ടറില്‍, പരാഗ്വേ പുറത്ത്
Keywords: America, World, Football, Sports, Copa America, Wins, Brazil, Peru, Goal, Referee,
കോപ്പ അമേരിക്ക: ആതിഥേയര്‍ ക്വാര്‍ട്ടറില്‍, പരാഗ്വേ പുറത്ത്
Keywords: America, World, Football, Sports, Copa America, Wins, Brazil, Peru, Goal, Referee,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.