മൂത്ര സാമ്പിളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം; ടോക്യോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ബ്രിടിഷ് ടീമംഗത്തിന് സസ്‌പെന്‍ഷന്‍; മെഡല്‍ തിരിച്ചെടുത്തേക്കും
Aug 14, 2021, 15:46 IST
ലന്‍ഡന്‍: (www.kvartha.com 14.08.2021) മൂത്ര സാമ്പിളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ടോക്യോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ബ്രിടിഷ് ടീമംഗത്തിന് സസ്‌പെന്‍ഷന്‍. ടോക്യോ ഒളിംപിക്‌സില്‍ പുരുഷ 4*100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ബ്രിടിഷ് ടീമംഗം സിജിന്‍ഡു ഉജായെ ആണ് ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.
മൂത്ര സാംപിളില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം തെളിഞ്ഞതോടെ ഒളിംപിക്‌സില്‍ മത്സരിച്ച ബ്രിടിഷ് ടീം അയോഗ്യരാക്കപ്പെട്ടേക്കും. അവരുടെ മെഡലും തിരിച്ചെടുക്കും. കുറ്റം തെളിഞ്ഞാല്‍ താരത്തിനു നാലു വര്‍ഷത്തെ വിലക്കു വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഉജായെ കൂടാതെ മൂന്നു അത്ലീറ്റുകളെക്കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. 1500 മീറ്ററില്‍ ബഹ്‌റൈനെ പ്രതിനിധീകരിച്ച മൊറോകന്‍ വംശജനായ സാദിഖ് മിഖു, ജോര്‍ജിയയുടെ ഷോട്പുട് താരം ബെനിക് അബ്രമ്യാന്‍, കെനിയന്‍ സ്പ്രിന്റര്‍ മാര്‍ക് ഒടിനോ ഒഡിയാംബോ എന്നിവരാണു സസ്‌പെന്‍ഷന്‍ നേരിടുന്നത്.
Keywords: British Olympic Silver Medalist Ujah Suspended for Alleged Doping, London, News, Tokyo-Olympics-2021, Winner, Suspension, World, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.