Brittney Griner | റഷ്യന്‍ തടവ് ജീവിതത്തിന്റെ ആഘാതം മറികടക്കാനുള്ള പരിശീലനവുമായി ബ്രിട്‌നി ഗ്രൈനര്‍; ജയില്‍ മോചനത്തിന് ശേഷം ആദ്യമായി ബാസ്‌കറ്റ് ബോള്‍ കോര്‍ടിലെത്തി താരം

 



വാഷിങ്ടണ്‍: (www.kvartha.com) റഷ്യയിലെ തടവ് ശിക്ഷയ്ക്ക് ശേഷം മോചിതയായ ബാസ്‌കറ്റ്‌ബോള്‍ സൂപര്‍താരം ബ്രിട്‌നി ഗ്രൈനര്‍ ആദ്യമായി ബാസ്‌കറ്റ് ബോള്‍ കോര്‍ടിലെത്തി. തടവ് ജീവിതം ബ്രിട്‌നിയെ സാരമായി ബാധിച്ചിരുന്നു. ഇതിന്റെ ആഘാതം മറികടക്കാനുള്ള പരിശീലനത്തിലും പരിശോധനകളിലുമാണ് ബ്രിട്‌നി നിലവിലുള്ളത്. ടെക്‌സാസിലെ സാന്‍ അന്റോണിയോ സൈനിക ബേസിലാണ് താരം ഏറെക്കാലത്തിന് ശേഷം ബാസ്‌കറ്റ് ബോള്‍ കളിച്ചത്. 

ജയില്‍ മോചിതയായ ശേഷം നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗ്രൈനര്‍ മണിക്കൂറുകളോളം സംസാരിക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ദീര്‍ഘനാളത്തെ ജയില്‍വാസത്തിന് ശേഷം ഗ്രൈനര്‍ മദ്യപിച്ചുവെന്നും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. 

വെള്ളിയാഴ്ച രാവിലെയാണ് കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗടിനെ റഷ്യയ്ക്ക് വിട്ടുകൊടുത്ത് റഷ്യയില്‍ തടവിലായിരുന്ന തങ്ങളുടെ ബാസ്‌കറ്റ്ബോള്‍ സൂപര്‍താരം ബ്രിട്നി ഗ്രൈനറെ യുഎസ് മോചിപ്പിച്ചത്.

യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് ഇത് സാധ്യമായത്. ഇരുരാജ്യങ്ങളിലും ജയിലിലായിരുന്ന ഇവരെ ദുബൈയില്‍വച്ചാണ് കൈമാറിയത്.

ഫെബ്രുവരി 17ന് മോസ്‌കോ വിമാനത്താവളത്തില്‍ വച്ചാണ് ബ്രിട്നിയെ ലഹരിപദാര്‍ഥം കൈവശം വച്ചതിന് റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ബ്രിട്നിയുടെ വാദം തള്ളി റഷ്യന്‍ കോടതി ഒന്‍പത് വര്‍ഷം തടവിന് ശിക്ഷ വിധിക്കുകയായിരുന്നു. 

Brittney Griner | റഷ്യന്‍ തടവ് ജീവിതത്തിന്റെ ആഘാതം മറികടക്കാനുള്ള പരിശീലനവുമായി ബ്രിട്‌നി ഗ്രൈനര്‍; ജയില്‍ മോചനത്തിന് ശേഷം ആദ്യമായി ബാസ്‌കറ്റ് ബോള്‍ കോര്‍ടിലെത്തി താരം


2008 ല്‍ തായ്ലന്‍ഡില്‍ വച്ചാണ് യുഎസില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ അനധികൃതമായി വിറ്റ മുന്‍ റഷ്യന്‍ സൈനികനും ലോകം തേടുന്ന ഏറ്റവും വലിയ കുറ്റവാളിയെന്നും പേരുകേട്ട ആയുധക്കച്ചവടക്കാരന്‍ വിക്ടര്‍ ബൗടിനെ യുഎസ് അധികൃതര്‍ പിടികൂടിയത്. 

2012 ല്‍ യുഎസ് കോടതി ബൗടിന് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ ബൗട് നിരപരാധിയാണെന്നും ശിക്ഷ അനീതിയാണെന്നുമായിരുന്നു റഷ്യയുടെ നിലപാട്. 'മരണ വ്യാപാരി' എന്നും അറിയപ്പെടുന്ന ബൗടിന്റെ ജീവചരിത്രം ആസ്പദമാക്കി നിര്‍മിച്ച 'ലോര്‍ഡ് ഓഫ് വാര്‍' എന്ന ഹോളിവുഡ് ചിത്രം സൂപര്‍ഹിറ്റായിരുന്നു. 

Keywords:  News,World,Washington,international,Sports,Player,Top-Headlines,Prison, Punishment, Latest-News, Brittney Griner plays basketball for first time since leaving Russian prison
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia