റൂണിയുടെ എസ്‌കോര്‍ട്ട് ഗേള്‍ ഗര്‍ഭിണി, അച്ഛനാരെന്നറിയില്ല

 


റൂണിയുടെ എസ്‌കോര്‍ട്ട് ഗേള്‍ ഗര്‍ഭിണി, അച്ഛനാരെന്നറിയില്ല
ലണ്ടന്‍: വെയ്ന്‍ റൂണിക്കൊപ്പം സെക്‌സിലേര്‍പ്പെട്ടന്ന വിവാദത്തിലൂടെ മാധ്യമശ്രദ്ധനേടിയ എസ്‌കോര്‍ട്ട് ഗേള്‍ ജെന്നി തോംപ്‌സണ്‍ ഗര്‍ഭിണിയായി. ജെന്നി തന്നെയാണ്  താന്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത്. ഇതേസമയം നൂറിലേറെ പുരുഷന്മാരുമായി കിടപ്പറ പങ്കിട്ട തനിക്ക് കുട്ടിയുടെ അച്ഛനാരാണെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും  23 കാരിയായ ജെന്നി പറഞ്ഞു.

നാന്‍ ആറ് മാസം ഗര്‍ഭിണിയാണെന്നും ഡിസംബറില്‍ ഒരു പെണ്‍കുട്ടിക്ക് താന്‍ ജന്മം നല്‍കുമെന്നും തോംപ്‌സണ്‍ പറഞ്ഞു. നൂറിലേറെ പേരുണ്ടെങ്കിലും അഞ്ചുപേരെയാണ് ജെന്നി പ്രധാനമായും സംശയിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം മരിയോ ബലൊട്ടെലിയുമായും തോംപ്‌സണ് ബന്ധമുണ്ടായിരുന്നു. റൂണിയെ എല്ലാ തരത്തിലും മറികടക്കുന്നവനാണ് ബലൊട്ടെലിയെന്ന് തോംപ്‌സണ്‍ പറഞ്ഞിരുന്നു. അഞ്ച് തവണ തങ്ങള്‍ കണ്ടു. ഇതില്‍ രണ്ട് തവണ സെക്‌സിലേര്‍പ്പെട്ടു. തനിക്കുള്ള സ്‌നേഹിതന്മാരില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ തമാശക്കാരനായ ബലൊട്ടെലിക്ക് സ്ഥാനം നല്‍കുന്നുവെന്നും തോംപ്‌സണ്‍ പറയുന്നു.

കാമുകി റഫെല ഫിക്കോയെ ചതിച്ചാണ് ബലൊട്ടെലി ജെന്നി തോംപ്‌സണൊപ്പം കറങ്ങിയത്. ടെലിവിഷന്‍ ആക്ടറും കുള്ളനുമായ ജോഷ് ബെന്നറ്റും തന്റെ കുഞ്ഞിന്റെ അച്ഛനാകാന്‍ സാധ്യതയുള്ളയാളാണെന്ന് തോംപ്‌സണ്‍ വെളിപ്പെടുത്തി. സെവന്‍ ഡ്വാര്‍വ്‌സ് എന്ന ചാനല്‍ 4 റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ബെന്നറ്റിനൊപ്പം രാത്രി ചെലവഴിച്ചത് തന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ തെറ്റായി കണക്കാക്കുന്നുവെന്നും തോംപ്‌സണ്‍ ഓര്‍ക്കുന്നു.

രണ്ട് മാസം മുന്‍പാണ് താന്‍ ഗര്‍ഭപരിശോധന നടത്തിയതെന്നും ആദ്യ പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞിരുന്നുവെന്നും തോംപ്‌സണ്‍. രണ്ടാമതൊരിക്കല്‍ക്കൂടി ടെസ്റ്റ് നടത്തിയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായതെന്നും തോംപ്‌സണ്‍. ജ്യൂസി ജെനി എന്ന പേരില്‍ 19 വയസുള്ളപ്പോഴാണ് തോംപ്‌സണ്‍ എസ്‌കോര്‍ട്ട് ഏജന്‍സിയുമായി കരാറിലെത്തുന്നത്.  ഭാര്യ കൊളീന്‍ മകന്‍ കായിയെ അഞ്ച് മാസം ഗര്‍ഭം ധരിച്ചിരുന്നപ്പോഴാണ് റൂണി തോംപ്‌സണുമായി സെക്‌സിലേര്‍പ്പെട്ടത്. 2009ലായിരുന്നു സംഭവം. ഒരു രാത്രിക്കായി 1200 പൗണ്ടാണ് റൂണി തോംപ്‌സണ് നല്‍കിയതത്രേ.

SUMMARY:
A call girl who shared a notorious threesome with Jenny Thompson and Manchester United star Wayne Rooney has slammed the celebrity hooker’s “who’s the daddy?” pregnancy riddle.

Key words:  Wayne Rooney hooker, Jenny Thompson pregnancy, Manchester United star, sports news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia