World Cup | ഇനി പ്രതീക്ഷ മുഹമ്മദ് ഷമിയിലും സംഘത്തിലും; കലാശപ്പോരിൽ നിറം മങ്ങി ഇന്ത്യൻ ബാറ്റ്സ്മാൻമാർ; ഓസ്‌ട്രേലിയ 240 റൺസ് മറികടക്കുമോ?

 


അഹ്‌മദാബാദ്: (KVARTHA) ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്ക് 241 റൺസ് വിജയലക്ഷ്യം. ഇന്ത്യൻ ടീമിന് 10 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ 66 റൺസും വിരാട് കോഹ്‌ലി 54 റൺസും നേടി. ക്യാപ്റ്റൻ രോഹിത് ശർമ 47 റൺസും സൂര്യകുമാർ യാദവ് 18 റൺസും നേടി. കുൽദീപ് യാദവ് 10 റൺസ് സംഭാവന ചെയ്തു.

World Cup | ഇനി പ്രതീക്ഷ മുഹമ്മദ് ഷമിയിലും സംഘത്തിലും; കലാശപ്പോരിൽ നിറം മങ്ങി ഇന്ത്യൻ ബാറ്റ്സ്മാൻമാർ; ഓസ്‌ട്രേലിയ 240 റൺസ് മറികടക്കുമോ?

ഈ അഞ്ച് താരങ്ങൾ ഒഴികെ മറ്റാർക്കും രണ്ടക്കം തൊടാനായില്ല. രവീന്ദ്ര ജഡേജ ഒമ്പത് റൺസും മുഹമ്മദ് ഷമി ആറ് റൺസും ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലും നാല് റൺസ് വീതവും നേടി പുറത്തായി. ജസ്പ്രീത് ബുംറയ്ക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്. ഒമ്പത് റൺസെടുത്ത മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും രണ്ട് വീതവും ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓസ്‌ട്രേലിയയുടെ ബൗളർമാരും ഫീൽഡർമാരും ശക്തരായ ഇന്ത്യൻ ടീമിനെ കെട്ടുകെട്ടിച്ചു. 11 നും 40 നും ഓവറുകൾക്കിടയിൽ രണ്ട് ബൗണ്ടറികൾ മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് അടിക്കാൻ കഴിഞ്ഞത്.

ഈ ലോകകപ്പിൽ ഇന്ത്യ ഇതുവരെ ഒരു മത്സരവും തോറ്റിട്ടില്ല. അതിനാൽ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ബൗളർമാരിൽ പ്രതീക്ഷ പുലർത്തുകയാണ് ഇന്ത്യൻ ആരാധകർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങിയ പ്രമുഖർ മത്സരം വീക്ഷിക്കാൻ എത്തിയിട്ടുണ്ട്.

Keywords: India, Cricket, World Cup, Sports, Muhammad Shami, Virat Kohli, Australia, Bowlers, Batsman, Wicket, Can IND Still Win World Cup After Posting 240 In 50 Overs?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia