US Open | 19 കാരനായ കാർലോസ് അൽകാരെസ് യുഎസ് ഓപൺ നേടി ചരിത്രം സൃഷ്ടിച്ചു; ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി

 


വാഷിംഗ്ടൺ: (www.kvartha.com) 19 കാരനായ കാർലോസ് അൽകാരെസ് യുഎസ് ഓപൺ നേടി ചരിത്രം സൃഷ്ടിച്ചു. ഇതോടെ ഒന്നാം റാങ്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറി. ഫൈനലിൽ നോർവേയുടെ കാസ്‌പർ റൂഡിനെ 6-4, 2-6, 7-6(1), 6-3 എന്ന സ്‌കോറിന് തോൽപിച്ചാണ് കാർലോസ് തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി ആദ്യമായി ലോക ഒന്നാം നമ്പർ താരമായത്.
  
US Open | 19 കാരനായ കാർലോസ് അൽകാരെസ് യുഎസ് ഓപൺ നേടി ചരിത്രം സൃഷ്ടിച്ചു; ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി

ന്യൂയോർകിൽ നടന്ന രണ്ടാഴ്ചത്തെ ടൂർണമെന്റിൽ മികച്ച പ്രകടനം കൊണ്ട് ആരാധകരെ ആകർഷിച്ച അൽകാരെസ്, റഷ്യയുടെ ഡാനിൽ മെദ്‌വദേവിന് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അമേരികൻ ഇതിഹാസം പീറ്റ് സാംപ്രാസിന് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് അൽകാരെസ്. 1990-ൽ 19-ാം വയസിലാണ് പീറ്റ് സാംപ്രാസ് യുഎസ് ഓപൺ കിരീടം നേടിയത്.

ഇതോടെ 1973ൽ ആരംഭിച്ച എടിപി റാങ്കിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി അൽകാരെസ് മാറി. നിലവിൽ ഓസ്‌ട്രേലിയയുടെ ലൂടൺ ഹെവിറ്റിന്റെ പേരിലാണ് ഈ റെകോർഡ്. 2001 നവംബർ 19-ന് 20 വയസും എട്ട് മാസവും 23 ദിവസവും പ്രായമുള്ളപ്പോൾ ഹെവിറ്റ് ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി. അൽകാരെസ്, റാഫേൽ നദാലിന് ശേഷം ഒരു ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia