അര്‍ധ സെഞ്ച്വറി എടുത്തതിന് പിന്നാലെ ഗാലറിയില്‍ നിന്നിരുന്ന അനുഷ്കയുടേയും മകളുടേയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു; പിന്നാലെ ദയവായി മകളുടെ ചിത്രം എടുക്കരുതെന്നും പകര്‍ത്തരുതെന്നും അഭ്യര്‍ഥിച്ച് വിരാട് കോലി വീണ്ടും രംഗത്ത്
Jan 24, 2022, 15:05 IST
കേപ് ടൗണ്‍: (www.kvartha.com 24.01.2022) ദക്ഷിണാഫ്രികയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടയില്‍ അര്‍ധ സെഞ്ച്വറി എടുത്തതിന് പിന്നാലെ ഗാലറിയില്‍ നിന്നിരുന്ന അനുഷ്കയുടേയും മകളുടേയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദയവായി മകളുടെ ചിത്രം എടുക്കരുതെന്നും പകര്‍ത്തരുതെന്നും അഭ്യര്‍ഥിച്ച് വിരാട് കോലി വീണ്ടും രംഗത്ത്. അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ കോലി 'തൊട്ടില് സെലബ്രേഷ'നിലൂടെ നേട്ടം കുഞ്ഞിന് സമര്‍പിച്ചിരുന്നു.
ഗാലറിയിലേക്ക് നോക്കിയായിരുന്നു കോലിയുടെ ആഘോഷം. ഇതിനു പിന്നാലെയാണ് ഗാലറിയില്‍ നില്ക്കുന്ന അനുഷ്കയിലേക്കും വാമികയിലേക്കും കാമറക്കണ്ണുകള്‍ നീണ്ടത്. തുടര്‍ന്ന് കോലിയുടെ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
എന്നാല്‍, തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കുഞ്ഞിന്റെ ചിത്രം എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന പഴയ നിലപാടു തന്നെയാണ് ഇപ്പോഴുമുള്ളതെന്നും കോലി അറിയിച്ചു.
കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ:
'പ്രിയരേ, ഇന്നലെ സ്റ്റേഡിയത്തില്‍വച്ച് ഞങ്ങളുടെ മകളുടെ ചിത്രം പകര്‍ത്തുകയും അതിനുശേഷം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി മനസ്സിലാക്കുന്നു. ഞങ്ങള്‍ അറിയാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ ചിത്രം പകര്‍ത്തിയത്. കാമറ ഞങ്ങള്‍ക്കു നേരെ തിരിഞ്ഞിരിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല'.
'മകളുടെ ചിത്രം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. ഞങ്ങള്‍ മുന്‍പ് വിശദീകരിച്ചിട്ടുള്ള കാരണങ്ങളാല്‍ വാമികയുടെ ചിത്രം പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. നന്ദി' കോലി എഴുതി.
മകളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിനോടുള്ള എതിര്‍പ്പ് അറിയിച്ച് കോലിയും അനുഷ്കയും മുന്‍പ് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്.

മകള്‍ വളര്‍ന്ന് പ്രായമായി സമൂഹമാധ്യമങ്ങളെന്താണെന്ന് തിരിച്ചറിയാനും സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നതുവരെ മകളുടെ ചിത്രം പുറത്തുവിടില്ലെന്നായിരുന്നു അന്ന് കോലിയും അനുഷ്കയും അറിയിച്ചത്.
ക്രികെറ്റ് പരമ്പരകള്‍ക്കായുള്ള യാത്രകള്‍ക്കിടെ കോലിക്കൊപ്പം കുഞ്ഞുമായി പോകുമ്പോള്‍ ചിത്രം പകര്‍ത്താതെ ഈ അഭ്യര്‍ഥനയെ മാനിക്കുന്നവര്‍ക്ക് നന്ദിയറിയിച്ച് അടുത്തിടെ അനുഷ്ക രംഗത്തെത്തിയിരുന്നു.
Keywords: Caught off-guard, would appreciate if Vamika's pictures are not clicked or published: Virat Kohli, Virat Kohli, News, Cricket, Sports, Child, Social Media, World, South Africa.#ViratKohli via Instagram Story
— 𝓙𝓪𝓿𝓮𝓭 𝓢𝓱𝓪𝓲𝓴𝓱 ⚡ (@javedshaikh45) January 24, 2022
Please delete all the tweets and respect their privacy. 🙏🏻🙏🏻
I have deleted it , now it's your turn. #VamikaKohli pic.twitter.com/70bKcQV7Ni
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.