താരപ്രഭയില്‍ മുങ്ങി കൊച്ചി; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശനിയാഴ്ച തുടക്കം

 


കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മൂന്നാംപതിപ്പിന് ശനിയാഴ്ച തുടക്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നിനാണ് ആദ്യ മല്‍സരം. 6.30നാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.

ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പതാക ഉയര്‍ത്തും. ബോളീവുഡ് മസില്‍മാന്‍ സല്‍മാന്‍ഖാന്‍ മുഖ്യാതിഥിയായിരിക്കും. വെള്ളിത്തിരയിലെ മിന്നും പ്രകടനം നെഹ്‌റുസ്‌റ്റേഡിയത്തിലെ പിച്ചിലും ആവര്‍ത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ടീമുകളെല്ലാം. ഉദ്ഘാടന ചടങ്ങില്‍ സൂപ്പര്‍താരം മമ്മൂട്ടിയാണ് ടീമുകളെ പരിചയപ്പെടുത്തുക. വിവിധ ടീമുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ശ്രുതിഹാസന്‍, കങ്കണറാവത്ത്, റീമാസെന്‍, ചാര്‍മി, റിച്ച ഗംഗോപാധ്യായ, ജെനീലിയ ഡിസൂസ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

വൈകുന്നേരം മൂന്നിന് നടക്കുന്ന മല്‍സരത്തില്‍ വിശാലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ ചെന്നൈ റൈനോസും ഭോല്‍പുരി ദബാങും ഏറ്റുമുട്ടും. ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ആരാധകര്‍ കാത്തിരിക്കുന്ന മോളീവുഡ് വെഴ്‌സസ് ബോളീവുഡ് മല്‍സരം. സുനില്‍ഷെട്ടിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന മുംബൈ ടീമും പ്രിയതാരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കേരള സ്‌ട്രൈക്കേഴ്‌സും തമ്മിലെ പോരാട്ടം നിറഞ്ഞ ഗ്യാലറിയുടെ മുന്നിലായിരിക്കുമെന്നതില്‍ സംശയമില്ല. ഇന്ദ്രജിത്താണ് കേരള സ്‌ട്രൈക്കേഴ്‌സ് വൈസ് ക്യാപ്റ്റന്‍.
താരപ്രഭയില്‍ മുങ്ങി കൊച്ചി; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശനിയാഴ്ച തുടക്കം
മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ ഏര്‍പെടുത്തി നിയന്ത്രിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫാന്‍സ് അസോസിയേഷനുകളില്‍ നിന്നും താര സംഘടനയായ അമ്മയില്‍ നിന്നുമാണ് ടിക്കറ്റുകള്‍ ലഭിക്കുക. ശനിയാഴ്ച സ്‌റ്റേഡിയത്തിന് സമീപത്തെ കൗണ്ടറില്‍ നിന്ന് കുറച്ച് ടിക്കറ്റുകള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശം അനുവദിക്കും.

Keywords:  Kochi, Cricket, Sports, Salman Khan, Mollywood, Bollywood, Nehru Stadium, Inauguration, Film Actors, Sunil Shetty, Kerala Strikers, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia