ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടം മുംബൈ ഇന്ത്യന്‍സിന്

 


ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യില്‍ കിരീടമണിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഓപണിഗ് ബാറ്റ്‌സ്മാന്‍ സ്മിത്തിന്റെ (44)യും 37 റണ്‍സെടുത്ത മാക്‌സ്‌വെല്ലിന്റെയും ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ 202 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്‌സ് 169 റണ്‍സിലവസാനിച്ചു. രാജസ്ഥാന് വേണ്ടി യുവതാരങ്ങളായ സഞ്ജു സാംസണ്‍ (60), അജിങ്ക്യ രഹാനെ (65) തകര്‍പ്പന്‍ ഇന്നിംഗ്‌സ് പുറത്തെടുത്തെങ്കിലും വിജയം കണ്ടെത്താനായില്ല.

മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 33 ഉം അമ്പട്ടി റായിഡു 29 ഉം റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്‌സ് തുടക്കം പരുങ്ങലോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെ പെരേര എട്ട് റണ്‍സുമായി ഗാലറിയിലേക്ക് മടങ്ങി. രഹാനെയ്ക്ക് കൂട്ടായി മൂന്നാമനായിവന്നസഞ്ജു സാംസണ്‍ ആക്രമിച്ചു കളിച്ചു. 33 പന്തുകളില്‍ നിന്നും നാല് സിക്‌സറുകളുടെയും നാല് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു മലയാളി താരമായ സഞ്ജുവിന്റെ പ്രകടനം. സ്‌കോര്‍ 117 ല്‍ എത്തിനില്‍ക്കെയാണ് സഞ്ജു പുറത്തായത്.
ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടം മുംബൈ ഇന്ത്യന്‍സിന്

പിന്നീട് വന്ന ഷെയിന്‍ വാട്‌സണിന് (എട്ട്) ഏറെ നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒമ്പത് ഓവറാകുമ്പോഴേക്കും 100 റണ്‍സ് തികച്ച രാജസ്ഥാന്‍ വിജയത്തിനരികെയായിരുന്നെങ്കിലും അവസാന ഓവറുകളില്‍ തുടരെയായി വിക്കറ്റുകള്‍ വീണതാണ് വിനയായത്. രാജസ്ഥാന്‍ സ്‌കോര്‍ 145 -ാം റണ്‍സില്‍ എത്തിനില്‍ക്കെ രഹാനെ പുറത്തായതോടെ മുംബൈ വിജയം ഉറപ്പിച്ചു. രണ്ടാം വിക്കറ്റില്‍ സഞ്ജു രഹാനെ സഖ്യം 109 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. തിങ്ങി നിറഞ്ഞ ഗാലറിയിലേക്ക് തുടരെ തുടരെ സിക്‌സറുകള്‍ പറത്തി കാണികളെ ആവേശത്തിലാക്കിയ രാജസ്ഥാന് വിജയം മാത്രം അകന്നുനിന്നു. 17 -ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗാണ് കളിയുടെ ഗതിമാറ്റിയത്.

രാജസ്ഥാന് വേണ്ടി താമ്പെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഐ.പി.എല്ലിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് ചാമ്പ്യന്‍സ് ലീഗിലെ കിരീട നേട്ടം ഇരട്ടി മധുരമായി. വിജയം കൈപിടിയിലൊതുക്കിയ മുംബൈയുടെ മുന്‍ ക്യാപ്റ്റന്‍ സച്ചിന്റെ കരിയറിന്റെ വിടവാങ്ങല്‍ മത്സരമായിരുന്നു ചാമ്പ്യന്‍ ലീഗ് ഫൈനല്‍. രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെയും വിടവാങ്ങല്‍ മത്സരമായിരുന്നു ഇത്.

സെമിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് കലാശക്കൊട്ടിന്റെ ഫൈനല്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. വെസ്റ്റിന്‍ഡീസ് ടീമായ ട്രിനിഡാഡ് ആന്റ് ടുബാഗോയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് മുംബൈ ഫൈനലിലെത്തിയത്.

Keywords : New Delhi, Cricket, Sports, Mumbai Indians, Champions League, Twenty-20, Rajasthan Royals, Wins, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia