Sports Period | കായിക, വിനോദ പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയെന്ന് മനുഷ്യാവകാശ കമീഷനംഗം

 


ശാസ്താംകോട്ട: (www.kvartha.com) സംസ്ഥാനത്തെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കായിക, വിനോദ പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയെന്ന് മനുഷ്യാവകാശ കമീഷനംഗം റെനി ആന്റണി. ഇതിന് പ്രത്യേകം ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. എന്നാല്‍, പല സ്‌കൂളുകളിലും ഈ പ്രവണത കണ്ട് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ശാസ്താംകോട്ട കെ എസ് എം ഡി ബി കോളജ് എന്‍സിസി, എന്‍ എസ് എസ് യൂനിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന 'നാളെയുടെ നല്ല പാഠം' എന്ന പാഠ്യപദ്ധതി പരിഷ്‌കരണ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sports Period | കായിക, വിനോദ പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയെന്ന് മനുഷ്യാവകാശ കമീഷനംഗം

കായിക വിദ്യാഭ്യാസം ഏതൊരു കുട്ടിയുടെയും അവകാശമാണ്. മാത്രവുമല്ല കായിക ശേഷിക്കും ക്ലാസ് മുറിയിലെ സ്‌ട്രെസ് കുറക്കുവാനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവാദത്തില്‍ വെച്ച് ശാസ്താംകോട്ട ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി ഉന്നയിച്ച പരാതിയിലാണ് റെനി ആന്റണിയുടെ പ്രതികരണം.

കോളജ് വിദ്യാര്‍ഥികളും സ്‌കൂള്‍ കുട്ടികളും പങ്കെടുത്ത ചര്‍ച ക്രിയാത്മകവും മികവുറ്റതും ആയിരുന്നു. കോളജ് സെമിനാര്‍ ഹാളില്‍ കൂടിയ പരിപാടിയില്‍ പ്രിന്‍സിപല്‍ പ്രൊഫ. ഡോ. കെസി പ്രകാശ് അധ്യക്ഷനായിരുന്നു.

സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എല്‍ സുഗതന്‍ സ്വാഗതം പറഞ്ഞു. കേരള സര്‍വകലാശാല രെജിസ്ട്രാര്‍ പ്രൊഫ. ഡോ. കെ എസ് അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ് വിശിഷ്ട അതിഥിയായിരുന്നു. കെ വി രാമാനുജന്‍ തമ്പി, എസ് ദിലീപ് കുമാര്‍, അരുണ്‍ പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Child Rights Commission says not to teach other subjects during sports and recreational periods, Kollam, News, Complaint, Sports, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia