Delayed | കോപ അമേരിക ഫുട്‌ബോളില്‍ നാടകീയരംഗങ്ങള്‍; ടികറ്റെടുക്കാതെ എത്തിയ ആരാധകര്‍ ഇരച്ചുകയറിയതോടെ ഗേറ്റ് തകര്‍ന്നു, വീഡിയോ
മയാമി: (KVARTHA) മയാമിയിലെ (Miami) ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിന് (Hard Rock Stadium) പുറത്ത് നാടകീയരംഗങ്ങള്‍. കോപ അമേരിക (Copa America) ഫുട്‌ബോളില്‍ (Football) അര്‍ജന്റീന-കൊളംബിയ (Argentina and Colombia) ഫൈനലിന് മുമ്പ് ടികറ്റെടുക്കാതെ ആരാധകര്‍ ഇരച്ചുകയറിയതോടെ മത്സരം ഒരു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്.
ഇരച്ചെത്തിയവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മറ്റ് ആരാധകര്‍ക്കും പൊല്ലാപ്പാക്കിയെന്ന് സ്റ്റേഡിയം അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ടികറ്റെടുക്കാതെ എത്തിയ ആയിരക്കണക്കിന് കൊളംബിയന്‍ ആരാധകരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായതെന്നാണ് റിപോര്‍ട്.
ഹാര്‍ഡ് റോക് സ്റ്റേഡിയത്തിലെ സൗത്വെസ്റ്റ് ഗേറ്റ് ആരാധകര്‍ തകര്‍ത്തതോടെ പൊലീസ് ലാത്തിവീശി. ആരാധകരെ ഓടിച്ചിട്ട് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യവും ഉണ്ടായി. പിന്നാലെ സൗത്വെസ്റ്റ് ഗേറ്റിന് പൊലീസ് പൂട്ടിട്ടു. ഒടുവില്‍ കുറച്ച് നേരത്തേക്ക് സ്റ്റേഡിയത്തിലെ എല്ലാ ഗേറ്റുകളും അടച്ച് പൊലീസ് ലോക്ഡൗണിന് സമാനമായ സുരക്ഷ ഒരുക്കി.
ഇതിനിടെ വാംഅപിനായി കൃത്യസമയത്ത് ഇറങ്ങിയ താരങ്ങളെ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഡ്രസിംഗ് റൂമിലേക്ക് മടക്കിയയച്ചു. ഇതിനൊടുവില്‍ വീണ്ടും വാംഅപിനെത്തിയാണ് കലാശപ്പോരിന് അര്‍ജന്റീനയും കൊളംബിയയും തയ്യാറെടുത്തത്. ടികറ്റ് എടുത്തെത്തിയ ആരാധകരില്‍ നിരവധി പേരെ പാടുപെട്ടാണ് സ്റ്റേഡിയത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കടത്തിവിടാനായത്.
അടുത്ത ഫിഫ ലോകകപിന് വേദിയാവാനുള്ള സൗകര്യം അമേരികയ്ക്ക് ഇല്ലെന്നും ഈ സംഭവത്തോടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്തെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Propaganda es que, durante meses, los medios vendieran que el Mundial en Rusia iba a ser un desastre y luego el evento fuera excelente. Esta es la realidad de la Copa América en EEUU donde van a celebrarse el próximo Mundial y los próximos Juegos Olímpicos pic.twitter.com/ABgx2rylgP
— Helena Villar (@HelenaVillarRT) July 15, 2024
— Miami-Dade Police (@MiamiDadePD) July 14, 2024
BREAKING: The gates at Hard Rock Stadium have been breached and scores of fans have begun streaming in for the 2024 #CopaAmerica final. Police are scrambling to try and stem the flow of people. pic.twitter.com/fkoMMYGk8K
— Kyle Bonn (@the_bonnfire) July 14, 2024