(www.kvartha.com 09.06.2016) കോപ്പ അമേരിക്കയില്‍ ഇന്ത്യന്‍ സമയം 7.30 ന് ആരംഭിച്ച പെറു - ഇക്വഡോര്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ഇക്വഡോറിന് വേണ്ടി മില്ലര്‍ ബൊലാനോസ്, എന്നര് വലന്‍സിയ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയനും ഓസ്കാറും പെറുവിന്റെ സ്കോറര്‍മാരായി. 5 ാം മിനുട്ടില്‍ പെറുവിന്റെ ക്രിസ്റ്റിയനാണ് ഗോളിന് തുടക്കമിട്ടത്. 13 ാം മിനുട്ടില്‍ തന്നെ ഓസ്കാറും ലക്ഷ്യം കണ്ടതോടെ പെറു ആധികാരിക ലീഡ് നേടി. 39 ാം മിനുട്ടില്‍ വലന്‍സിയയിലൂടെ ഇക്വഡോറും തിരിച്ചടിച്ചുതുടങ്ങി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോര്‍ 2-1.
രണ്ടാം പകുതിയുടെ ആദ്യം തന്നെ ഇക്വഡോര്‍ രണ്ടാം ഗോളും അടിച്ച് സമനില പിടിച്ചു. 48 ാം മിനുട്ടില്‍ മില്ലര്‍ ആണ് സമനില ഗോള്‍ നേടിയത്. അതിനിടെ ഇക്വഡോര്‍ കളി പരുക്കന്‍ രൂപത്തിലായി. 12 ാം മിനുട്ടില്‍ കാര്‍ലോസും 22 ാം മിനുട്ടില്‍ ഗബ്രിയേലും മഞ്ഞക്കാര്‍ഡ് വാങ്ങി. ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ രണ്ടാം മഞ്ഞക്കാര്ഡു ചുവപ്പുകാര്‍ഡും വാങ്ങി പുറത്തുപോയി. 52 ാം മിനുട്ടില്‍ പെറുവിന്റെ ഓസ്കാറും മഞ്ഞക്കാര്‍ഡ് വാങ്ങി.
Related News: കോപ്പ നൂറിന്റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം
Keywords: America, World, Football, Sports, Copa America, Wins, Tie, Peru, Equadore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.