കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ 2 താരങ്ങള്‍ക്ക് കോവിഡ്; തിങ്കളാഴ്ചത്തെ മത്സരം മാറ്റി
May 3, 2021, 13:55 IST
അഹമ്മദാബാദ്: (www.kvartha.com 03.05.2021) ഐപിഎലിനെ പിടിച്ചുകുലുക്കി വീണ്ടും കോവിഡ് ഭീതി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ തിങ്കളാഴ്ചത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നിലവില്‍ ഈ രണ്ടു താരങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നാണ് അറിയിച്ചിരുക്കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു. വരുണിന്റെയും സന്ദീപിന്റെയും രണ്ടാമത്തെ പരിശോധനാ ഫലം വൈകുന്നേരത്തിനു മുന്‍പ് ലഭിക്കാത്തതിനാലാണ് മത്സരം മാറ്റുന്നതെന്നും റിപോര്‍ടുകളുണ്ട്.
ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിന്റെ ആദ്യം ഡെല്‍ഹിയുടെ പേസര്‍ ആന്റിക് നോര്‍ട്യേയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഫലം തെറ്റാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
Keywords: COVID hits IPL 2021: KKR vs RCB match postponed after two positive reports, Ahmedabad, News, IPL, Report, BCCI, Kolkata Knight Riders, Royal Challengers, National, Sports, Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.