ഐ പി എലിൽ ഓസീസ് താരങ്ങൾ ഉണ്ടാകും; അനുമതിയുമായി ക്രികെറ്റ് ഓസ്‌ട്രേലിയ
Aug 16, 2021, 14:27 IST
സിഡ്‌നി: (www.kvartha.com 16.08.2021) അടുത്ത മാസം യു എ ഇയില്‍ പുനരാരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളില്‍ ഓസീസ് താരങ്ങൾ ഉണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കാൻ ക്രികെറ്റ് ഓസ്‌ട്രേലിയ അനുമതി നൽകിയതായാണ് റിപോർട്. ഇതിലൂടെ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയിനിസ്, സ്റ്റീവൻ സ്‌മിത് എന്നി താരങ്ങളുടെ സേവനം ലഭ്യമാകും.
മെയ് മാസത്തിൽ നടന്നുകൊണ്ടിരുന്ന ഐപിൽ മത്സരം രാജ്യത്തെ കോവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. തുടർന്ന് കളിക്കാരെയും മറ്റു അംഗങ്ങളെയും നാട്ടിലേക്ക് അയക്കുകയായിരുന്നു. സീസണിൽ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതൽ പുനരാരംഭിക്കും.
ചെന്നൈ സൂപെര്‍ കിംഗ്‌സ്- മുംബൈ ഇൻഡ്യന്‍സ് മത്സരത്തോടെയാണ് സീസൺ പുനരാരംഭിക്കുന്നത്. 31 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഒക്‌ടോബര്‍ 15 ന് ഫൈനല്‍ നടക്കും. ഐപിൽ മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിനുളളിൽ ടി20 ലോകകപ് തുടങ്ങുന്നതും ക്രികെറ്റ് ആരാധകർക്ക് ആവേശം പകരുന്നുണ്ട്. .
നിലവിൽ എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപെര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇൻഡ്യന്‍സ് എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും അഞ്ചും ആറും സ്ഥാനങ്ങളിലും നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേ റിചാര്‍ഡ്‌സണ്‍, മാര്‍കസ് സ്റ്റോയിനിസ്, കെയ്‌ന്‍ റിചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ് എന്നിവര്‍ ഐപിൽ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ യുഎഇയില്‍ തിരിച്ചെത്തും. മറ്റ് ഓസീസ് താരങ്ങളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Keywords: News, Sports, UAE, IPL-Auction-2021, IPL, Australia, COVID-
19, Chennai Super Kings, Mumbai Indians, Rajasthan Royals, Royal Challengers, World Cup, Cricket Australia issues no-objection certificates to players.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.