ആതിഥേയര്‍ ജയിച്ചു തുടങ്ങി

 


ക്രൈസ്റ്റ്ചര്‍ച്ച് / മെല്‍ബണ്‍: (www.kvartha.com 14/02/2015) ലോക കപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാന്‍ഡിനും വിജയത്തുടക്കം. കിവീസ് ശ്രീലങ്കയെ 98 റണ്‍സിനും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 111 റണ്‍സിനും പരാജയപ്പെടുത്തി.

ആതിഥേയര്‍ ജയിച്ചു തുടങ്ങിആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് മക്കല്ലം (65), വില്യംസണ്‍ (57), ആന്‍ഡേഴ്‌സണ്‍ (79) എന്നിവരുടെ കരുത്തില്‍ 331 റണ്‍സ് നേടിയപ്പോള്‍ ലങ്കയുടെ ഇന്നിംഗ്‌സ് 233 റണ്‍സില്‍ അവസാനിച്ചു. ലങ്കയ്ക്ക് വേണ്ടി തിരിമന്നെ (65), മാത്യൂസ് (46) റണ്‍സ് നേടി. കിവീസിന് വേണ്ടി സൗത്തി, ബോള്‍ട്ട്, മില്‍നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


ആതിഥേയര്‍ ജയിച്ചു തുടങ്ങിമെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഓസീസ് ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറി (135)യുടെ പിന്‍ബലത്തില്‍ 342 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പടയുടെ ഇന്നിംഗ്‌സ് 231ല്‍ അവസാനിച്ചു. ബെയ്‌ലി (55), മാക്‌സ്‌വെല്‍ (66) ഓസീസ് നിരയില്‍ തിളങ്ങി. 98 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടെയ്‌ലറാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്.

ഇംഗ്ലണ്ടിന് വേണ്ടി ഫിനും, ഓസീസിന് വേണ്ടി മാര്‍ഷും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Sports, Cricket, Sports, World Cup, Australia, New Zealand, Cricket World Cup begins with New Zealand, Australian wins
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia