KL Rahul | 'ദയവായി, നിര്‍ത്തൂ'; കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ എല്‍ രാഹുല്‍
Sep 16, 2022, 12:11 IST
കൊച്ചി: (www.kvartha.com) കേരളത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയാണെന്ന തരത്തില്‍, അവ സംരക്ഷിക്കപ്പെടണമെന്ന പ്രതികരണവുമായി രാഹുലിന്റെ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് താരത്തിന്റെ ആവശ്യം.
തെരുവുനായകളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന 'വോയിസ് ഓഫ് സ്‌ട്രേ ഡോഗ്‌സി'ന്റെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചാണ് രാഹുലിന്റെ പ്രതികരണം. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിനൊപ്പം 'ദയവായി, നിര്‍ത്തൂ' എന്ന് രാഹുല്‍ കുറിക്കുന്നു.
ബെംഗ്‌ളൂറു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി ഒ എസ് ഡി. തെരുവുകളില്‍ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റില്‍ പറയുന്നു. ബെംഗ്‌ളൂറിലെ വി ഒ എസ് ഡിസാങ്ച്വറി & ഹോസ്പിറ്റലില്‍ ഈ രീതിയില്‍ രക്ഷപ്പെടുത്തിയ 100 കണക്കിന് നായ്ക്കളെ നിലവില്‍ സംരക്ഷിക്കുന്നുണ്ട്. ഇന്‍ഡ്യയിലെ 30-ലധികം നഗരങ്ങളില്‍ നിന്ന് റോഡ്, ട്രെയിന്‍, വിമാനമാര്‍ഗം കൊണ്ടു വന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്.
തങ്ങളുടെ ഷെല്‍ടര്‍ ഹോമിലുള്ള നായ്ക്കളെ ദത്തെടുത്ത് കൊടുക്കാറില്ലെന്നും. വി ഒ എസ് ഡിലെ നായ്ക്കള്‍ ജീവിതകാലം മുഴുവന്‍ ഇവിടെ തങ്ങുന്നതാണ് രീതിയെന്നും വെബ് സൈറ്റിലുണ്ട്. അതേസമയം എട്ട് ലക്ഷത്തിലേറെ തെരുവ് നായ്ക്കളുള്ള കേരളത്തില്‍ ഈ സംഘടന എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം, സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കര്‍മപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്‌സ്‌പോടുകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കും. ഹോട്‌സ്‌പോടുകളിലെ എല്ലാ നായ്ക്കള്‍ക്കും ഷെല്‍ടര്‍ ഒരുക്കാനും നിര്‍ദേശമുണ്ട്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും കര്‍മപദ്ധതിയില്‍ പറയുന്നു. തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്‌സ്‌പോടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.