യുസ്‌വേന്ദ്ര ചഹലിനും കൃഷ്ണപ്പ ഗൗതമിനും കോവിഡ്: ലങ്കന്‍ പര്യടനവുമായി കഴിയുന്ന ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം സമ്മര്‍ദത്തില്‍
Jul 30, 2021, 14:43 IST
കൊളംബോ: (www.kvartha.com 30.07.2021) ശ്രീലങ്കന്‍ പര്യടനവുമായി കഴിയുന്ന ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം സമ്മര്‍ദത്തില്‍. ടീമിലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യുസ്‌വേന്ദ്ര ചഹലും കൃഷ്ണപ്പ ഗൗതമുമാണ് ഏറ്റവുമൊടുവില്‍ വൈറസ് ബാധിച്ചതായി റിപോര്‍ട്.
കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയില്‍നിന്നാകാം ഇരുവര്‍ക്കും പകര്‍ന്നതെന്നാണ് കരുതുന്നത്. ഇതോടെ, പര്യടനം പൂര്‍ത്തിയാക്കി ഇന്‍ഡ്യന്‍ ടീം മടങ്ങിയാലും ഇരുവരും ലങ്കയില്‍ തുടരും.
ഇരുവരും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്‍ഡ്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി20യില്‍ കളിച്ചിരുന്നില്ല. ക്രുനാല്‍ പാണ്ഡ്യ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് രണ്ടാമത്തെ മത്സരം ഒരു ദിവസം നീട്ടിയിരുന്നു. അതിനാല്‍ രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങളില്‍ അടുത്തടുത്ത ദിനങ്ങളില്‍ നടത്തേണ്ടിവന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.