പുതിയൊരു ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സ്വന്തം പേരിൽ 800 ഗോളുകൾ
Dec 3, 2021, 13:32 IST
മാഞ്ചെസ്റ്റര്‍: (www.kvartha.com 03.12.2021) പുതിയൊരു ചരിത്രം കൂടി രചിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബിനും രാജ്യത്തിനുമായി 800 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെകോർഡ് ആണ് ക്രിസ്റ്റ്യാനോ കുറിച്ചത്. മാഞ്ചെസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്, സ്‌പോര്‍ടിങ് ലിസ്ബണ്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും പോര്‍ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും കളിച്ചാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. ഇരട്ട ഗോളുമായി റൊണാള്‍ഡോ തിളങ്ങിയ മത്സരത്തില്‍ ആഴ്‌സനലിനെ 3-2 ന് മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് തോൽപിച്ചു.
1,097 മത്സരങ്ങളിൽ നിന്നാണ് 801 ഗോളുകൾ റൊണാൾഡോ സ്വന്തമാക്കിയത്. യുനൈറ്റഡിനുവേണ്ടി 130 ഗോളുകളും റയൽ മാഡ്രിഡിനായി 450 ഗോളുകളും യുവന്റസിൽ 101 ഗോളുകളും സ്പോർടിംഗ് ലിസ്ബണിന് വേണ്ടി അഞ്ച് ഗോളുകളും റൊണാൾഡോ നേടിയിട്ടുണ്ട്, കൂടാതെ ദേശീയ കുപ്പായത്തിൽ പോർചുഗലിനായി 115 ഗോളുകളും അടിച്ചുകൂട്ടി. യുവന്റസിൽ നിന്ന് മാഞ്ചെസ്റ്റര്‍ യുനൈറ്റഡിൽ തിരിച്ചെത്തിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ 17 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിട്ടുണ്ട്.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു യുനൈറ്റഡിന്‍റെ തിരിച്ചുവരവ്. 44-ാം മിനുറ്റില്‍ ബ്രൂണോ ഫെർണാൻഡസാണ് യുനൈറ്റഡിനായി ആദ്യം ഗോൾ നേടിയത്. 52-ാം മിനിറ്റിൽ കരിയറിലെ 800-ാം ഗോൾ തികച്ച റൊണാൾഡോ 82-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുനൈറ്റഡിനെ വിജയത്തിലെത്തിച്ചു. 14 കളികളില്‍ 21 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. 23 പോയിന്‍റുമായി ആഴ്‌സനല്‍ അഞ്ചാമതാണ്.
Keywords: Manchester United, England, News, Cristiano Ronaldo, Football, Sports, Record, Cristiano Ronaldo becomes the first player to score 800 goals.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.