ന്യൂഡല്‍ഹി: മൂന്നു തവണ ലോകഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലെത്തുന്നു. സിക്കിം ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രദര്‍ശനമല്‍സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താരമെത്തുന്നത്. ജനുവരി 15ന് കൊല്‍ക്കത്തയിലാണ് മല്‍സരം.
ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുക്കും. മുന്‍ ഇന്ത്യന്‍ നായകന്‍ ബെയ്ച്ചുങ് ബൂട്ടിയയാണ് ഈ പ്രദര്‍ശനമല്‍സരത്തിനു പിറകില്‍.
മുന്‍ ബ്രസീല്‍ താരം കഫു, ഫ്രാന്‍സില്‍ നിന്നുള്ള മാര്‍സല്‍ ഡെസല്ലി, ഇറ്റലിയില്‍ നിന്നുള്ള പൗളോ മാള്‍ഡീനി, നെതര്‍ലാന്‍ഡില്‍ നിന്നുള്ള പാട്രിക് ക്ലെവര്‍ട്ട്, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവരെ അണി നിരത്തിയ ഇന്റര്‍നാഷണല്‍ ഇലവനും സെലിബ്രിറ്റി ഇലവനും തമ്മിലായിരിക്കും മല്‍സരം.

Keywords: India, National, Cristiano Ronaldo , Sports, Football, Football Player,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.