ക്ലൈസ്‌റ്റേഴ്‌സ് വിരമിച്ചു

 



ക്ലൈസ്‌റ്റേഴ്‌സ് വിരമിച്ചു
ന്യൂയോര്‍ക്ക് : കിം ക്ലൈസ്‌റ്റേഴ്‌സ് പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചു. യു എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെയാണ് ക്ലൈസ്‌റ്റേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ബ്രിട്ടന്റെ കൗമാരതാരം ലോറ റോബ്‌സനാണ് ക്ലൈസ്‌റ്റേഴ്‌സിനെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6, 7-6. ലോറ അടുത്ത മത്സരത്തില്‍ ലി നായെ നേരിടും.

22 മത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തിയ ക്ലൈസ്‌റ്റേഴ്‌സ് 2011ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിരുന്നു. വിവാഹ ശേഷം കളിക്കളത്തിനോട് വിടപറഞ്ഞ ക്ലൈസ്റ്റേഴ്‌സ് മകളുടെ ജനനശേഷമാണ് റാക്കറ്റുമായി തിരിച്ചെത്തിയത്. വിരമിക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ മകള്‍ ജെയ്ഡയും ഭര്‍ത്താവ് ബ്രയനും കൂടെ ഉണ്ടായിരുന്നു.

SUMMARY: Triple US Open champion Kim Clijsters' career came to disappointing and lacklustre end on Wednesday when she slumped to a shock second-round defeat to British teenager Laura Robson.

key words:  US Open champion , Kim Clijsters, British teenager , Laura Robson, Clijsters, Grand Slam , Li Na , Australian Open , US Open,  role model
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia