ബംഗളൂരുവിനെ വീഴ്ത്തി ഹൈദരാബാദിന് ഐപിഎല്‍ കിരീടം

 


ബംഗളൂരു: (www.kvartha.com 30.05.2016) ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 8 റണ്‍സിന് തോല്‍പ്പിച്ച് ഹൈദരാബാദ് സണ്‍റൈസേഴ്‌സ്  ഐപിഎല്ലിന്റെ ഒന്‍പതാം സീസണില്‍ കിരീടം ചൂടി. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു വീശിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ബാംഗ്ലൂരിനായി ഗെയിലും കോഹ്‌ലിയും അര്‍ധ സെഞ്ചുറി നേടി. ഹൈദരാബാദ് നിരയില്‍ ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ചുറി നേടി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന് ക്രിസ് ഗെയിലും വിരാട് കോഹ്‌ലിയും മികച്ച തുടക്കമാണ് നല്‍കിയത്. 10.3 ഓവറില്‍ 114 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ബംഗളൂരുവിനെ വീഴ്ത്തി ഹൈദരാബാദിന് ഐപിഎല്‍ കിരീടം
38 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ഗെയിലിനെയാണ് ആദ്യം ബാംഗ്ലൂരിന് നഷ്ടമായത്. 35 പന്തില്‍ 54 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെ സ്രണ്‍ പുറത്താക്കി.

ഇരുവരുടെയും വിക്കറ്റുകള്‍ വീണതോടെ ബാംഗ്ലൂരും തകരാന്‍ തുടങ്ങി. നേരത്തെ, ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Keywords: Bangalore, Hyderabad, IPL, Cricket, Twenty-20, Virat Kohli, Yuvraj Singh, Sports, Winner, Sports News,  Sunrisers-Hyderabad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia