ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് ധോണിയും മകള്‍ സിവയും

 


ബംഗളൂരു: (www.kvartha.com 28.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് എം എസ് ധോണിയും മകള്‍ സിവ ധോണിയും. സെപ്തംബര്‍ 27 ന് രാത്രിയോടെയാണ് മഹി ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണനിറമാക്കി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി  20, ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ധോണി ഇപ്പോള്‍. ചിത്രം പോസ്റ്റ് ചെയ്ത് പതിനഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. രണ്ടായിരത്തിലധികം പേര്‍  ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയ്ക്ക് ഒരുങ്ങുന്ന ധോണി  പരിശീലനത്തിന്റെ ചിത്രങ്ങളും  ഷെയര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പ്രൊഫൈല്‍ ത്രിവര്‍ണമാക്കി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌ന് പിന്തുണ അറിയിച്ചത്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി നിങ്ങളും പ്രൊഫൈല്‍ ചിത്രം മാറ്റൂ എന്ന് പറഞ്ഞ് ഒരു ലിങ്കും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. സുക്കര്‍ബര്‍ഗിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോഡിയും പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള ലിങ്ക് ഷെയര്‍ ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia