ശ്രീനഗര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി കശ്മീരിലെ സൈനീക ക്യാമ്പുകളില്‍. സൈന്യത്തിന്റെ പ്രവര്‍ത്തനമേഖലകളും സാഹചര്യങ്ങളും നേരിട്ട് കണ്ടറിയുന്നതിനായിരുന്നു ടെറിറ്റോറിയല്‍ സേനാംഗവും ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ മഹേന്ദ്രസിങ് ധോണിയുടെ കശ്മീര്‍ സന്ദര്‍ശനം.
ഉദ്ദംപൂരിലെ സൈനികക്യാംപില്‍ സൈനികര്‍ക്ക് പുറമേ നാട്ടുകാരും ഇന്ത്യയുടെ ക്യാപ്റ്റനെ കാണാനെത്തി. ധോണിയുടെ വരവറിഞ്ഞ് എത്തിയ നാട്ടുകാരായ കുട്ടികള്‍ പ്രിയതാരത്തിന് ഹസ്തദാനം നല്‍കിയും ക്രിക്കറ്റ് ബാറ്റുകളില്ഓട്ടോഗ്രാഫ് വാങ്ങിയുമാണ് മടങ്ങിയത്.
സൈനികരില്‍ നിന്ന് തനിക്ക് ഏറെ പഠിക്കാനുണ്ടെന്നും ഈ സന്ദര്‍ശനം അതിനുപകരിക്കുമെന്നും ധോണി പറഞ്ഞു. വ്യാഴാഴ്ചവരെ നീളുന്ന കശ്മീര്‍ സന്ദര്‍ശനത്തിനിടെ ധോണി സിയാച്ചിന്‍ അടക്കമുളള ഇന്ത്യയുടെ തന്ത്രപ്രധാനസൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
English Summery
Dhoni, who was inducted as an honorary Lieutenant Colonel in the elite Parachute Regiment last year, is here to visit the forward area of the line of control (LOC) in Jammu region and also take a trip to the base camp of Siachen, the world's highest battlefield.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.