പിക്വെയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്‌

 


(www.kvartha.com 02.09.2015) റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഒന്നൊഴികെ മറ്റെന്തും ചോദിക്കാം. ക്രിസ്റ്റ്യാനോയെ ഇത്രയധികം ദേഷ്യം പിടിപ്പിക്കുന്നത് മറ്റൊരു ഫുട്‌ബോള്‍ താരത്തെക്കുറിച്ച് ചോദിക്കുമ്പോഴാണ്. ക്രിസ്റ്റിയെ ദേഷ്യം പിടിപ്പിക്കുന്ന ആ പേരുകാരനും അതിനുളള കാരണവും എന്താണെന്നല്ലേ? ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെയാണ് ആ പേരുകാരന്‍.

കഴിഞ്ഞ ദിവസം കരിയറിലെ 500 ഗോള്‍ നേട്ടം കുറിച്ച ശേഷം സന്തോഷവാനായിട്ടാണ് ക്രിസ്റ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പിക്വെയെ പറ്റി ചോദിച്ചപ്പോള്‍ താരത്തിന്റെ മട്ടും ഭാവവും മാറി. ബാഴ്‌സലോണ ട്രിപ്പിള്‍ കിരീടം നേടിയ ശേഷം ക്രിസ്റ്റ്യാനോയെക്കുറിച്ചു പിക്വെ പറഞ്ഞ കാര്യങ്ങളുടെ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു താരം പൊട്ടിത്തെറിച്ചത്.

താന്‍ എന്തുകൊണ്ടാണ് അധികം സംസാരിക്കാത്തതെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളൊന്നും എന്നോട് ചോദിക്കരുത്. അവ നല്ലതല്ല എന്ന കാരണത്താലാണ് ചോദ്യങ്ങള്‍ അരുതെന്ന് പറയുന്നതെന്നും ക്രിസ്റ്റി റിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി. നിങ്ങള്‍ ബുദ്ധിയുള്ളവരാണ്. അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ഇന്നു സംഭവിച്ച നല്ലകാര്യങ്ങളെ കുറിച്ച് ചോദിച്ചാലെന്താ നിങ്ങള്‍ക്ക്. പിക്വെയെ കുടുക്കിയ പോലെ എന്നെയും കുടുക്കാനാണ് നിങ്ങളും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അധികം സംസാരിക്കാത്തതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി.
   
പിക്വെയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്‌

SUMMARY: Cristiano Ronaldo hasn’t always been friendly to reporters, but it’s not his fault — it’s the questions, which he says “are not good.” To make his point, the Real Madrid star put a journalist on blast on Wednesday during a postgame scrum after Real beat the Swedish side Malmo, 2-0, in Champions League play. The point of contention comes in the above video at the 20-second mark when Ronaldo’s asked about Barcelona defender Gerard Pique, who’s talked trash about Ronaldo and Real Madrid in the past.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia